ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ
text_fieldsഅനന്തു
കറുകച്ചാൽ: ബൈക്ക് മോഷ്ടിച്ചശേഷം നാടുവിട്ട യുവാവിനെ കറുകച്ചാൽ പൊലീസ് പിടികൂടി. മല്ലപ്പള്ളി കൊല്ലാർകുഴി അനന്തു (ശംഭു-19) ആണ് അറസ്റ്റിലായത്.
മൂന്നുമാസം മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം. നെടുംകുന്നം ചേലക്കൊമ്പ് രാഹുലിെൻറ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കാണ് മോഷ്ടിച്ചത്. ഇതിനിടെ ചേലക്കൊമ്പിൽ റോഡിരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്കൂട്ടർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മല്ലപ്പള്ളി സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു.
പൊലീസ് എത്തിയതോടെ രാഹുലിെൻറ ബൈക്ക് മല്ലപ്പള്ളിയിൽ ഉപേക്ഷിച്ചശേഷം അനന്തു കോഴിക്കോടിന് പോയി. ഇയാൾ ബൈക്ക് റോഡരികിൽ ഉപേക്ഷിച്ചശേഷം രക്ഷപ്പെടുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
ഞായറാഴ്ച പുലർച്ച അഞ്ചരയോടെ മല്ലപ്പള്ളിയിലെ വീട്ടിലെത്തിയ അനന്തുവിനെ കറുകച്ചാൽ പൊലീസ് പിടികൂടിയിരുന്നു.
എസ്.ഐ ജിബിൻ തോമസ്, എ.എസ്.ഐ സഞ്ചോ, ആൻറണി, വിനീത് ആർ.നായർ, നിയാസ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

