Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാട്ടുപന്നി ശല്യം;...

കാട്ടുപന്നി ശല്യം; കറുകച്ചാൽ പഞ്ചായത്ത്​ തോക്കെടുക്കുന്നു

text_fields
bookmark_border
കാട്ടുപന്നി ശല്യം; കറുകച്ചാൽ പഞ്ചായത്ത്​ തോക്കെടുക്കുന്നു
cancel

ക​റു​ക​ച്ചാ​ൽ: കാ​ട്ടു​പ​ന്നി​ക​ളെ തു​ര​ത്താ​ൻ നെ​ടും​കു​ന്ന​ത്തി​ന് പി​ന്നാ​ലെ ക​റു​ക​ച്ചാ​ൽ പ​ഞ്ചാ​യ​ത്തും തോ​ക്കെ​ടു​ക്കു​ന്നു. കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ​യും നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നു​മാ​ണ് പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സു​ള്ള ഷൂ​ട്ട​ർ​മാ​രെ ക​ണ്ടെ​ത്തി നി​യോ​ഗി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ലു​ട​നീ​ളം കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ കൃ​ഷി​നാ​ശം വ്യാ​പ​ക​മാ​ണ്.

നെ​ടു​ങ്ങാ​ട​പ്പ​ള്ളി, ഇ​രു​പ്പ​ക്ക​ൽ, ശാ​ന്തി​പു​രം, ഉ​മ്പി​ടി, ച​മ്പ​ക്ക​ര തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി​നാ​ശം ഉ​ണ്ടാ​യി. പ​ന്നി​ക​ളെ ഭ​യ​ന്ന് പ​ല​രും കൃ​ഷി ചെ​യ്യാ​തെ​യാ​യി. ക​പ്പ, ഏ​ത്ത​വാ​ഴ, പ​ച്ച​ക്ക​റി, റ​ബ​ർ​തൈ​ക​ൾ, തെ​ങ്ങ് തു​ട​ങ്ങി​യ​വ​യാ​ണ് വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​ത്. റ​ബ​ർ ആ​വ​ർ​ത്ത​ന​കൃ​ഷി ചെ​യ്യാ​തെ പ​ല തോ​ട്ട​ങ്ങ​ളും കാ​ടു​ക​യ​റി​ക്കി​ട​ക്കു​ന്ന​താ​ണ് കാ​ട്ടു​പ​ന്നി​ക​ൾ പെ​രു​കാ​നു​ള്ള കാ​ര​ണം. ജ​ന​വാ​സ മേ​ഖ​ല​യി​ലും റോ​ഡു​ക​ളി​ൽ പോ​ലും കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​മാ​യി​റ​ങ്ങു​ന്ന​ത് പ​തി​വാ​ണ്. രാ​വി​ലെ ന​ട​ക്കാ​നും ടാ​പ്പി​ങ് അ​ട​ക്ക​മു​ള്ള ജോ​ലി​ക​ൾ​ക്ക് പോ​ലും പു​റ​ത്തി​റ​ങ്ങാ​ൻ ആ​ളു​ക​ൾ​ക്ക് ഭ​യ​മാ​ണ്. നാ​ലു​മാ​സം മു​മ്പ്​ നെ​ടും​കു​ന്നം പ​ഞ്ചാ​യ​ത്താ​ണ് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ക്കാ​ൻ ഷൂ​ട്ട​ർ​മാ​രെ നി​യോ​ഗി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് ക​റു​ക​ച്ചാ​ൽ പ​ഞ്ചാ​യ​ത്തും മു​ൻ​കൈ എ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Action Against Wildboar
News Summary - karukachal panchayath takes gun against wild boar nuisence
Next Story