കാപ്പ നിയമലംഘനം: കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ
text_fieldsസിയാദ്
കോട്ടയം: ഗുണ്ടയും നിരവധി കേസുകളിൽ പ്രതിയുമായ അതിരമ്പുഴ മനക്കപ്പാടം കാവനയിൽ വീട്ടിൽ സിയാദിനെ (25) കാപ്പ നിയമം ലംഘിച്ചതിന് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ, ചിങ്ങവനം, മേലുകാവ്, കടുത്തുരുത്തി, കുറവിലങ്ങാട്, മൂവാറ്റുപുഴ, പീരുമേട് സ്റ്റേഷനുകളിലായി കൊലപാതകശ്രമം, അടിപിടി, കവർച്ച തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് ജില്ലയിൽനിന്ന് നാടുകടത്തിയിരുന്നു.
എന്നാൽ, ഉത്തരവ് ലംഘിച്ച് ഇയാൾ ജില്ലയിലേക്ക് കടന്നതായി ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

