കാപ്പ നിയമലംഘനം: യുവാവ് അറസ്റ്റില്‍
text_fieldsലോജി
ജെയിംസ്
കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമം ലംഘിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു. കുടമാളൂർ ചിറ്റക്കാട്ട് കോളനിയിൽ പുളിക്കപ്പറമ്പിൽ വീട്ടിൽ ലോജി ജെയിംസിനെയാണ് (ലോജി കുട്ടൻ- 29) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം വെസ്റ്റ്, പാലാ, മേലുകാവ് സ്റ്റേഷനുകളിൽ കൊലപാതകം, കൊലപാതകശ്രമം, അടിപിടി, മോഷണം തുടങ്ങിയ ക്രിമിനൽകേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം ഒമ്പത് മാസത്തേക്ക് ജില്ലയിൽ നിന്നും ഇയാളെ നാടുകടത്തിയിരുന്നു.
എന്നാൽ ഇയാൾ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വെസ്റ്റ് പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളെ പിടികൂടുകയായിരുന്നു. വെസ്റ്റ് എസ്.ഐ റിന്‍സ് എം. തോമസ്, സി.പി.ഒമാരായ കാനേഷ്, സുരേഷ്. എസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

