കാപ്പ നിയമലംഘനം: പ്രതി അറസ്റ്റില്‍
text_fieldsനിധിൻ കുര്യൻ
പാമ്പാടി: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കൂരോപ്പട ളാക്കാട്ടൂർ തോട്ടപ്പള്ളി ഭാഗത്ത് ആനക്കല്ലുങ്കൽ വീട്ടിൽ നിധിൻ കുര്യൻ (33) കാപ്പ നിയമം ലംഘിച്ചതിന് അറസ്റ്റിൽ.
ചിങ്ങവനം, കോട്ടയം ഈസ്റ്റ്, കറുകച്ചാൽ എന്നീ സ്റ്റേഷനുകളിൽ ഭീഷണിപ്പെടുത്തൽ, മോഷണം, കവർച്ച, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് ജില്ലയിൽ നിന്നു നാടുകടത്തിയിരുന്നു.
ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. എസ്.എച്ച്.ഒ സുവർണ കുമാർ, എസ്.ഐ കോളിൻസ്, സി.പി.ഒ മാരായ ശ്രീജിത്ത് രാജ്, വിജയരാജ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

