Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപുൽച്ചാടി ലുതീഷിനെ...

പുൽച്ചാടി ലുതീഷിനെ കാപ്പ ചുമത്തി നാടുകടത്തി

text_fields
bookmark_border
പുൽച്ചാടി ലുതീഷിനെ കാപ്പ ചുമത്തി നാടുകടത്തി
cancel

കോട്ടയം: കറുകച്ചാൽ എസ്.ഐയെ ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ അറസ്​റ്റിലായ മണർകാട് കുഴിപ്പുരയിടം ചിറയിൽ ലുതീഷിനെ(പുൽച്ചാടി) കാപ്പ ചുമത്തി നാടുകടത്തി.

ജില്ലയിലെ വിവിധ പൊലീസ് സ്​റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതികൂടിയായ ലുതീഷിനെ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽനിന്നും നാട്​ കടത്തി ഉത്തരവായത്.

ജില്ലയിലെ വിവിധ പൊലീസ് സ്​റ്റേഷനുകളിൽ മോഷണം, കവർച്ച, ആയുധം കൈവശം വെക്കൽ, ദേഹോപദ്രവം, കൊലപാതകശ്രമം തുടങ്ങിയ ക്രിമിനൽ കേസുകളിലും പ്രതിയാണ്​. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹിക വിരുദ്ധർക്കുമെതിരെയുള്ള ശക്തമായ നടപടികളുടെ ഭാഗമായാണ്​ തീരുമാനമെന്ന്​ പൊലീസ്​ അറിയിച്ചു.

Show Full Article
TAGS:kapa law pulchady latheesh deported 
News Summary - kapa law pulchady latheesh deported
Next Story