കാറ്റും മഴയും: കാഞ്ഞിരപ്പള്ളിയിൽ കെ.എസ്.ഇ.ബിക്ക് 30 ലക്ഷത്തിന്റെ നഷ്ടം
text_fieldsചങ്ങനാശ്ശേരി - വാഴൂർ റോഡിൽ പാറേൽപള്ളിക്ക് സമീപം റോഡരികിൽ നിന്ന വലിയമരം കാറ്റിൽ മറിഞ്ഞ നിലയിൽ
കാഞ്ഞിരപ്പള്ളി: മലയോരമേഖലയിൽ മൂന്ന് ദിവസമായി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ബോർഡിന്റെ കാഞ്ഞിരപ്പള്ളി സബ് ഡിവിഷനിൽ മാത്രം 30 ലക്ഷം രൂപയുടെ നഷ്ടം. പോസ്റ്റുകൾ ഒടിഞ്ഞും വൈദ്യുതലൈൻ പൊട്ടിയുമാണ് നഷ്ടം ഉണ്ടായത്.
കാഞ്ഞിരപ്പള്ളി സബ് ഡിവിഷന് കീഴിൽ മൂന്ന് ദിവസത്തിനുള്ളിൽ 300 സ്ഥലങ്ങളിലാണ് വൈദ്യുതി കമ്പികൾ പൊട്ടിയത്. 15 എച്ച്.ടി പോസ്റ്റുകളും 85 എൽ.ടി പോസ്റ്റുകളും തകർന്നു. ഏറ്റവും കൂടുതൽ നഷ്ടമുണ്ടായ എരുമേലി സെക്ഷനിൽ അഞ്ച് എച്ച്.ടി പോസ്റ്റുകളും 30 എൽ.ടി പോസ്റ്റുകളും തകർന്നു.
ഇരുമ്പൂന്നിക്കര, തുമരംപാറ മേഖലകളിലും വ്യാപക നാശമുണ്ടായി. കാഞ്ഞിരപ്പള്ളി സബ് ഡിവിഷൻ പരിധിയിൽ കാഞ്ഞിരപ്പള്ളി, പാറത്തോട്, കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി എന്നീ സബ് സ്റ്റേഷനുകളാണുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

