Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKanjirappallychevron_rightവഴിയാത്രക്കാരനെ...

വഴിയാത്രക്കാരനെ ആക്രമിച്ച് പണംതട്ടിയ രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
വഴിയാത്രക്കാരനെ ആക്രമിച്ച് പണംതട്ടിയ രണ്ടുപേർ അറസ്റ്റിൽ
cancel
camera_alt

നി​സാം നി​സാ​ർ, നി​യാ​സ് നാ​സ​ർ

കാ​ഞ്ഞി​ര​പ്പ​ള്ളി: ബ​സ്‌ കാ​ത്തു​നി​ല്‍ക്കു​ക​യാ​യി​രു​ന്ന 43 കാ​ര​നെ ആ​ക്ര​മി​ച്ച് പ​ണം​ത​ട്ടി​യ കേ​സി​ൽ ര​ണ്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​റ​ത്തോ​ട് തൈ​പ്പ​റ​മ്പി​ൽ നി​സാം നി​സാ​ർ (28), പാ​റ​ത്തോ​ട് ചി​റ ഭാ​ഗ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ നി​യാ​സ് നാ​സ​ർ (29) എ​ന്നി​വ​രെ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രും​ചേ​ർ​ന്ന് ഈ​മാ​സം ഏ​ഴി​ന്​ കാ​ഞ്ഞി​ര​പ്പ​ള്ളി എ​ഫ്.​സി.​സി പ്രൊ​വി​ഷ​ൻ ഹൗ​സി​ന്റെ മു​റ്റ​ത്ത് 43 കാ​ര​നെ മ​ർ​ദി​ച്ച​തി​നു​ശേ​ഷം കൈ​യി​ലു​ണ്ടാ​യി​രു​ന്ന 3600 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

കോ​ട്ട​യം പൂ​വം​തു​രു​ത്ത് സ്വ​ദേ​ശി​യാ​യ 43 കാ​ര​ൻ എം.​സി.​ബി.​എ​സ്​ സെ​മി​നാ​രി​യി​ൽ എ​ത്തി​യ​ശേ​ഷം തി​രി​ച്ച്​ കോ​ട്ട​യ​ത്തേ​ക്ക് പോ​കാ​ൻ രാ​ത്രി പ​തി​നൊ​ന്നോ​ടെ എ​സ്.​ഡി കോ​ള​ജ് ബ​സ്​ സ്റ്റോ​പ്പി​ലേ​ക്ക് ന​ട​ന്നു​വ​രു​മ്പോ​ഴാ​ണ് സം​ഭ​വം. തു​ട​ര്‍ന്ന് ഇ​യാ​ള്‍ ത​ന്റെ ബ​ന്ധു​സേ​വ​നം ചെ​യ്യു​ന്ന എ​ഫ്.​സി.​സി പ്രൊ​വി​ഷ​ൻ ഹൗ​സി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ക​യും യു​വാ​ക്ക​ൾ ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യും കൈ​യി​ലു​ണ്ടാ​യി​രു​ന്ന പ​ണം ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു.

പ​രാ​തി​യെ തു​ട​ർ​ന്ന് പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും നി​യാ​സ് നാ​സ​റി​നെ പാ​റ​ത്തോ​ട് ഭാ​ഗ​ത്തു​നി​ന്ന്​ നി​സാം നി​സാ​റി​നെ ഇ​ടു​ക്കി കു​മി​ള​യി​ൽ​നി​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ പ​ത്ത​നം​തി​ട്ട പെ​രു​നാ​ട് സ്റ്റേ​ഷ​നി​ലും നി​യാ​സ് നാ​സ​റി​നെ​തി​രെ കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​നി​ലും കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്.​ഐ രാ​ജേ​ഷ് കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ശ്രീ​രാ​ജ്, വി​മ​ൽ, പീ​റ്റ​ർ, ബി​നോ​യ് മോ​ൻ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime News
News Summary - Two persons were arrested for attacking and extorting money
Next Story