
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ സി.സി ടി.വിയിൽ കുടുങ്ങി മോഷ്ടാവ്
text_fieldsപൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥെൻറ ബൈക്ക് മോഷണം പോയ സംഭവത്തിൽ പ്രതിയെ പിടികൂടാൻ സഹായകരമായത് ആശുപത്രിയിലെ സി.സി ടി.വി ദൃശ്യങ്ങൾ. കാഷ്വാലിറ്റിയുടെ മുന്‍ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെൻറ ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്.
ഏതാനും മാസംമുമ്പ് ആശുപത്രിയുടെ ഒ.പി വിഭാഗത്തില്‍ ഒ.പി ടിക്കറ്റെടുക്കുന്നതിനുവേണ്ടി ക്യൂ നിന്ന രോഗിയുടെ മാല മോഷണം പോയപ്പോഴും പ്രതിയെ പിടികൂടിയത് സി.സി ടി.വി കാമറ മുഖാന്തരമാണ്.
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ സ്ഥിരമായുണ്ടാകുന്ന മോഷണം ഒഴിവാക്കാന്‍ കഴിഞ്ഞ വര്‍ഷം മനുഷ്യാവകാശ പ്രവര്‍ത്തകനും പി.യു.സി.എല്‍ ജില്ല ജനറല്‍ സെക്രട്ടറിയുമായ എച്ച്. അബ്ദുല്‍ അസീസിെൻറ ഇടപെടല്‍മൂലം പൊന്‍കുന്നം പി.കെ.സി ഗ്രൂപ് ഉടമ പുതുപ്പറമ്പില്‍ പി.കെ. നാസർ രണ്ടുലക്ഷം രൂപ മുടക്കി ആറ് സി.സി ടി.വി കാമറകള്‍ ആശുപത്രിക്ക് സൗജന്യമായി നൽകുകയായിരുന്നു.
