വാഴയും ജലവിതരണ പൈപ്പും കത്തിനശിച്ചു
text_fieldsപാറക്കടവിൽ കൃഷിഭൂമിയിൽ വാഴകൾ കത്തിനശിച്ച നിലയിൽ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാറക്കടവിലുണ്ടായ തീപിടിത്തത്തിൽ വ്യാപകനാശം. പാറക്കടവ് പുതുപ്പറമ്പിൽ പി.എസ്. ജലാലിന്റെ ഉടമസ്ഥതയിലുള്ള അരയേക്കറോളം സ്ഥലത്തെ 25ഓളം ഞാലിപ്പൂവൻ വാഴ തീപിടിത്തത്തിൽ നശിച്ചു. ഇതിനു സമീപത്തായി റോഡരികിലെ ജലവിതരണ പൈപ്പുകളും കത്തിനശിച്ചു.
കൃഷിഭൂമിയിലെ തീപിടിത്തം അണക്കാനുള്ള അഗ്നിരക്ഷാ സേനയുടെ ശ്രമം
50 കുടുംബങ്ങളിൽ വെള്ളമെത്തിക്കുന്ന പാറക്കടവ്-പത്തേക്കർ കുടിവെള്ള പദ്ധതിയുടെ പൈപ്പാണ് 200 മീറ്ററോളം കത്തിനശിച്ചത്. 26ാം മൈലിലെ കുളത്തിൽനിന്നും പാറക്കടവിലേക്ക് ജലവിതരണ ടാങ്കിലേക്ക് സ്ഥാപിച്ചിരുന്ന പൈപ്പാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് തീപിടിച്ചത്. കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.

