കടയുടെ വാതിൽ തകർത്ത് ഷൂസ് മോഷ്ടിച്ചു
text_fieldsമോഷണം നടന്നതിന്റെ സി.സി ടി.വി ദൃശ്യം
കാഞ്ഞിരപ്പള്ളി: വ്യാപാരസ്ഥാപനത്തിന്റെ ചില്ലുവാതിൽ എറിഞ്ഞുടച്ച് മോഷണം. ഈരാറ്റുപേട്ട റോഡിൽ സിറ്റി ടൈൽ പാലസിന് സമീപം പ്രവർത്തിച്ചുവരുന്ന ‘ഷൂ പ്ലാനറ്റ് ’ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്.
സി.സി ടി.വി ദൃശ്യങ്ങളിൽ വ്യാഴാഴ്ച പുലർച്ച രണ്ടു മണിയോടെയായിരുന്നു സംഭവമെന്ന് വ്യക്തമായിട്ടുണ്ട്. മുഖം മറച്ച് റോഡിലൂടെ വന്ന മൂന്ന് യുവാക്കളാണ് മോഷണം നടത്തിയത്. ഒരാൾ കല്ലുണ്ട് സ്ഥാപനത്തിന്റെ വാതിലിൽ രണ്ടു പ്രാവശ്യം എറിഞ്ഞ് ചില്ല തകർത്തു.
തുടർന്ന് സ്ഥാപനത്തിൽ പ്രവേശിച്ച് പത്തോളം ഷൂസ് മോഷ്ടിച്ച് കടന്നുകളയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. 2500 രൂപയോളം വിലമതിക്കുന്നവയാണ് മോഷണം പോയതായും വാതിൽ തകർന്നതടക്കം അമ്പതിനായിരത്തോളം രൂപ നഷ്ടം കണക്കാക്കുന്നതായും സ്ഥാപന ഉടമ പറഞ്ഞു. പൊലീസിൽ പരാതി നൽകി.

