കാഞ്ഞിരപള്ളിയിൽ അടിക്കടി വൈദ്യുതി മുടക്കം; ജനം ദുരിതത്തിൽ
text_fieldsകാഞ്ഞിരപ്പള്ളി: കാഞ്ഞിരപള്ളി ടൗണിലും പരിസരങ്ങളിലും അടിക്കടി ഉണ്ടാവുന്ന വൈദ്യുതി മുടക്കം ജനജീവിതം ദുസ്സഹമാക്കുന്നു. നോമ്പുകാലമായതിനാൽ വീട്ടമ്മമാരാണ് ഏറെ പ്രയാസപ്പെടുന്നത്. വൈകുന്നേരത്തേക്കുള്ള ഭക്ഷണം തയാറാക്കലിനും രാത്രിയിലുള്ള പ്രാർഥനകൾക്കും പ്രതിസന്ധി സൃഷ്ടിക്കുന്ന വൈദ്യുതി മുടക്കം ഒഴിവാക്കാൻ അടിയന്തര നടപടി ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പാറക്കടവിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം വൈദ്യുതി വിതരണം നിലച്ചത് മണിക്കൂറുകളോളമാണ്. മാനമൊന്നു കറുത്താൽ പാറക്കടവ്, പത്തേക്കർ , ഇല്ലത്തുപറമ്പിൽ പടി, കൊടുവന്താനം ടോപ്പ്, പി.കെ. ജങ്ഷൻ, ചെട്ടിപറമ്പ് ലെയ്ൻ, പാറക്കടവ് ടോപ്പ് എന്നീ പ്രദേശങ്ങൾ ഇരുട്ടിലാവുന്നത് പതിവാണ്.

