Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKanjirappallychevron_rightഷാപ്പിനുള്ളിൽ പെപ്പർ...

ഷാപ്പിനുള്ളിൽ പെപ്പർ സ്പ്രേ ആക്രമണം: യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ഷാപ്പിനുള്ളിൽ പെപ്പർ സ്പ്രേ ആക്രമണം: യുവാവ് അറസ്റ്റിൽ
cancel
camera_alt

ബ്ല​സ​ൺ

കാ​ഞ്ഞി​ര​പ്പ​ള്ളി: ഷാ​പ്പ് ജീ​വ​ന​ക്കാ​ര​നെ പെ​പ്പ​ർ സ്പ്രേ ​ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. കൂ​വ​പ്പ​ള്ളി മ​ണ്ണാ​റ​ക്ക​യം ക​റി​പ്ലാ​വ് കൊ​ല്ലം​കു​ന്നേ​ൽ വീ​ട്ടി​ൽ ബ്ല​സ​ൺ (34) എ​ന്ന​യാ​ളെ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ കൂ​വ​പ്പ​ള്ളി മ​ണ്ണാ​റ​ക്ക​യം ഭാ​ഗ​ത്തെ ഷാ​പ്പി​ല്‍ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​നെ ഷാ​പ്പ് ജീ​വ​ന​ക്കാ​ര​ൻ ചോ​ദ്യം ചെ​യ്യു​ക​യും ഇ​യാ​ളോ​ട് പു​റ​ത്തു​പോ​കാ​ൻ പ​റ​യു​ക​യു​മാ​യി​രു​ന്നു. ഇ​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ ബ്ല​സ​ൺ ​ൈക​യി​ൽ ക​രു​തി​യി​രു​ന്ന കു​രു​മു​ള​ക് സ്പ്രേ ​ജീ​വ​ന​ക്കാ​ര​ന്‍റെ മു​ഖ​ത്ത് അ​ടി​ക്കു​ക​യും തു​ട​ർ​ന്ന് ക​ത്തി​കൊ​ണ്ട് ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ൾ കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​നി​ലെ ആ​ന്‍റി സോ​ഷ്യ​ൽ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ്.

പൊ​ൻ​കു​ന്ന​ത്തും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും ഇ​യാ​ൾ​ക്ക് ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്.​എ​ച്ച്.​ഒ നി​ർ​മ​ൽ ബോ​സ്, എ​സ്.​ഐ രാ​ജേ​ഷ് ടി.​ജി, ഗോ​പ​കു​മാ​ർ, സു​നി​ൽ, എ.​എ​സ്.​ഐ അ​നീ​ഷ്, സി.​പി.​ഒ​മാ​രാ​യ ബി​നോ, രാ​ജേ​ഷ്, ര​തീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth arrestedPepper spray attack
News Summary - Pepper spray attack inside the shop: Youth arrested
Next Story