Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKanjirappallychevron_rightസെബാസ്​റ്റ്യന്‍ മാത്യു...

സെബാസ്​റ്റ്യന്‍ മാത്യു വില്ലേജ് ഒാഫിസറായി പിരിയും, സ്വന്തം നാട്ടിൽനിന്നുതന്നെ

text_fields
bookmark_border
സെബാസ്​റ്റ്യന്‍ മാത്യു വില്ലേജ് ഒാഫിസറായി പിരിയും, സ്വന്തം നാട്ടിൽനിന്നുതന്നെ
cancel


മുണ്ടക്കയം: വില്ലേജ് ഒാഫിസര്‍ ലീവെടുത്ത്​ ഒരാഴ്​ചത്തേക്ക്​ കസേര ഒഴിഞ്ഞുകൊടുത്തു; ജന്മന അരക്കുതാഴെ തളര്‍ന്ന സെബാസ്​റ്റ്യന്‍ മാത്യു ഇനി സ്വന്തം നാട്ടിലെ വില്ലേജ് ഒാഫിസില്‍നിന്നുതന്നെ വിരമിക്കും. കൂട്ടിക്കൽ വില്ലേജ് ഒാഫിസില്‍നിന്നാണ്​ ഈ നന്മയുടെ കഥ.

15 വര്‍ഷം എല്‍.ഡി ക്ലര്‍ക്കായും സ്‌പെഷല്‍ വില്ലേജ് ഒാഫിസറായും ജോലിചെയ്ത് 30ന് വിരമിക്കാനിരിക്കെയാണ് സെബാസ്​റ്റ്യന്‍ മാത്യുവിന്​ വില്ലേജ് ഒാഫിസറായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. എന്നാൽ, നിയമനം ഇടുക്കി ജില്ലയിലായത്​ ആശയക്കുഴപ്പത്തിലാക്കി. മൂന്നാഴ്ചക്കായി ഇടുക്കിയിലെ നിയമനവും പ്രമോഷനും ഉപേക്ഷിക്കാന്‍ തീരുമാനിച്ച്​ സെബാസ്​റ്റ്യന്‍ ഡിപ്പാര്‍ട്​മെൻറിന്​ എഴുതി നല്‍കി. ഇതോടെയാണ്​ സെബാസ്​റ്റ്യ​െന സഹായിക്കാൻ നിലവിലെ വില്ലേജ് ഒാഫിസറും സഹപ്രവര്‍ത്തകരും തയാറായത്​. അടുത്തിടെ സ്ഥലം മാറിവന്ന വില്ലേജ് ഒാഫിസര്‍ എ.എസ്. മുഹമ്മദ് അവധിയില്‍ പ്രവേശിക്കാനും പകരക്കാരനായി സെബാസ്‌റ്റ്യന്‍ വില്ലേജ് ഒാഫിസറാകാനും തീരുമാനിച്ചു.

വിവരം മേലധികാരികളെ അറിയിച്ചതോടെ റവന്യൂ വകുപ്പി​െൻറ അനുമതിയും കിട്ടി. വിരമിക്കാന്‍ ഏഴുദിവസം മാത്രമുള്ളപ്പോഴാണ് ഉത്തരവിറങ്ങിയത്. മുഹമ്മദ് ബുധനാഴ്ച അവധിയില്‍ പോയി. പകരം സെബാസ്​റ്റ്യന്‍ വില്ലേജ് ഒാഫിസര്‍ പദവിയിലും. 30ന് സെബാസ്​റ്റ്യന്‍ വിരമിക്കുമ്പോള്‍ മുഹമ്മദ് വീണ്ടും ജോലിയില്‍ കയറും.

എം.എ കഴിഞ്ഞ് തിരുവനന്തപുരം ലോകോളജില്‍നിന്ന്​​ എല്‍എല്‍.ബി നേടി കാഞ്ഞിരപ്പള്ളി കോടതിയില്‍ അഭിഭാഷകനായി ജോലിചെയ്യുന്നതിനിടെയാണ് റവന്യൂ വകുപ്പില്‍ ക്ലര്‍ക്കായി ജോലി ലഭിക്കുന്നത്. സ്വന്തം വില്ലേജ് ഒാഫിസില്‍തന്നെ ജോലി ലഭിച്ചതോടെ എട്ടുവര്‍ഷത്തെ വക്കീല്‍പണി ഉപേക്ഷിച്ച്​ സെബാസ്​റ്റ്യന്‍ കൂട്ടിക്കല്‍ വില്ലേജ് ഒാഫിസില്‍ 2004 ജനുവരി 29ന് എല്‍.ഡി ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. മൂന്ന്​ പ്രളയ കാലഘട്ടത്തില്‍ വൈകല്യം മറന്ന്​ ദുരിതാശ്വാസ രംഗത്തും സജീവമായിരുന്നു. ജോജി ജോര്‍ജാണ് ഭാര്യ. ഏഴാംക്ലാസ് വിദ്യാർഥി അനീന ഏക മകളാണ്. സഹപ്രവര്‍ത്തകന്​ നല്‍കുന്ന സ്‌നേഹ സമ്മാനമാണി​െതന്ന്​ മുഹമ്മദ്​ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RetirementMundakkayam Village officer
News Summary - Mundakayam vikkage officer retirement story`
Next Story