Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKanjirappallychevron_rightസഹകരണ ബാങ്കില്‍നിന്ന്​...

സഹകരണ ബാങ്കില്‍നിന്ന്​ പണംതട്ടിയ സംഭവം; ജീവനക്കാരന്‍റെ ബന്ധു പരാതിയുമായി പൊലീസില്‍

text_fields
bookmark_border
സഹകരണ ബാങ്കില്‍നിന്ന്​ പണംതട്ടിയ സംഭവം; ജീവനക്കാരന്‍റെ ബന്ധു പരാതിയുമായി പൊലീസില്‍
cancel

കാ​ഞ്ഞി​ര​പ്പ​ള്ളി: സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍നി​ന്ന്​ കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ ത​ട്ടി​യ സം​ഭ​വ​ത്തി​ൽ സ​സ്‌​പെ​ന്‍ഷ​നി​ലാ​യ മു​ൻ ബ്രാ​ഞ്ച്​ മാ​നേ​ജ​റും പൊ​ന്‍കു​ന്നം സ്വ​ദേ​ശി​യു​മാ​യ ഗി​രീ​ഷി​നെ​തി​രെ ബ​ന്ധു പ​രാ​തി​യു​മാ​യി പൊ​ലീ​സി​ല്‍.

താ​ന​റി​യാ​തെ ത​ന്‍റെ പേ​രി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി വാ​യ്പ​യെ​ടു​ത്തെ​ന്നാ​ണ്​ ബ​ന്ധു മു​ണ്ട​ക്ക​യം പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഗി​രീ​ഷ്​ ബാ​ങ്കി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ ഒ​രേ സ്ഥ​ലം ഈ​ടാ​ക്കി​ക്കാ​ണി​ച്ച്​ വി​വി​ധ​യാ​ളു​ക​ളു​ടെ പേ​രി​ല്‍ ചി​ട്ടി വി​ളി​ച്ചെ​ടു​ത്തു. ചി​ട്ടി കു​ടി​ശ്ശി​ക​ക്ക് ബാ​ങ്ക് നോ​ട്ടീ​സ് ല​ഭി​ച്ച​തോ​ടെ​യാ​ണ് പ​ല​രും വി​വ​രം അ​റി​യു​ന്ന​ത്. ബാ​ങ്ക് ഭ​ര​ണ​സ​മി​തി ജീ​വ​ന​ക്കാ​ര​നെ സ​സ്‌​പെ​ന്‍ഡ് ചെ​യ്യു​ക​യും ഇ​യാ​ളു​ടെ ചി​ല ബ​ന്ധു​ക്ക​ളു​ടെ വ​സ്തു ഈ​ടാ​യി വാ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. ഈ​ടാ​യി വാ​ങ്ങി​യ സ്ഥ​ലം ന​ല്‍കാ​നാ​വി​ല്ലെ​ന്നാ​ണ്​ ബ​ന്ധു​വി​ന്‍റെ നി​ല​പാ​ട്.

ബാ​ങ്കി​ന്​ കാ​ര്യ​മാ​യ തു​ക ഗി​രീ​ഷി​ൽ​നി​ന്ന്​ വാ​ങ്ങി​യെ​ടു​ക്കാ​നും ക​ഴി​ഞ്ഞി​ട്ടി​ല്ല. സ​ഹ​ക​ര​ണ വ​കു​പ്പ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ബ​ന്ധു​വി​ന്‍റെ പ​രാ​തി.

ഇ​തി​നി​ടെ പാ​റ​ത്തോ​ട് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ വ​നി​ത ബ്രാ​ഞ്ച്​ മാ​നേ​ജ​ര്‍ എ​ട്ടു​ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍കൂ​ടി സ​സ്‌​പെ​ന്‍ഷ​നി​ലാ​യി. കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍കി​യ മൂ​ന്നു​പേ​രി​ൽ ര​ണ്ടു​പേ​രെ​യാ​ണ്​ സ​സ്‌​പെ​ൻ​ഡ്​​ ചെ​യ്​​ത​ത്. മാ​നേ​ജ​ര്‍ വെ​ട്ടി​ലാ​ക്കി​യ​താ​ണെ​ന്ന്​ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടും ജീ​വ​ന​ക്കാ​രെ സ​സ്‌​പെ​ന്‍ഡ്​ ചെ​യ്ത​ത്​ ഭ​ര​ണ​ക​ക്ഷി​യി​ലെ പ്ര​ധാ​ന രാ​ഷ്ട്രീ​യ​പാ​ര്‍ട്ടി​യി​ല്‍ അ​സം​തൃ​പ്തി​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

ജീ​വ​ന​ക്കാ​രു​ടെ ക​മ്പ്യൂ​ട്ട​ര്‍ പാ​സ്​​വേ​ഡ്​ കൈ​ക്ക​ലാ​ക്കി​യാ​ണ് മാ​നേ​ജ​ര്‍ പ​ണം ത​ട്ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:co-operative bankmoney laundering casePolice Complaint
News Summary - money laundering from co-operative bank; employee's relative lodged a complaint with police
Next Story