Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKanjirappallychevron_rightയുവാവിന് മയക്കുമരുന്ന്...

യുവാവിന് മയക്കുമരുന്ന് എത്തിച്ചുകൊടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
യുവാവിന് മയക്കുമരുന്ന് എത്തിച്ചുകൊടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ
cancel

കാഞ്ഞിരപ്പള്ളി: ലഹരിവസ്തുക്കളുമായി അറസ്റ്റിലായ യുവാവിന് മയക്കുമരുന്ന് എത്തിച്ചുകൊടുത്തയാൾ അറസ്റ്റിൽ. ചാമംപതാൽ ഷാലിമാർ വീട്ടിൽ ആദിൽ എസ്. ഹനീഫിനെയാണ് (21) കാഞ്ഞിരപ്പള്ളി െപാലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം പൂതക്കുഴി ഇല്ലത്തുപറമ്പിൽ വീട്ടിൽ മുഹമ്മദ് കൈസ് എന്നയാളുടെ മുറിയിൽനിന്ന് വിൽപനക്ക് സൂക്ഷിച്ച 0.11 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പും 0.25 ഗ്രാം ഹഷീഷ് ഓയിലും പിടികൂടിയിരുന്നു.

ഇയാളെ ചോദ്യം ചെയ്തതില്‍നിന്ന് ആദിൽ ഹനീഫാണ് ലഹരിവസ്തുക്കള്‍ എത്തിച്ചുകൊടുത്തിരുന്നതെന്ന് വ്യക്തമായി. തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലെ അന്വേഷണസംഘം ആദിൽ ഹനീഫിനെ തൃശൂരിൽനിന്ന് പിടികൂടുകയായിരുന്നു. എസ്.എച്ച്.ഒ ഷിന്‍റോ പി. കുര്യൻ, സി.പി.ഒമാരായ ബോബി, അരുൺ, ഷമീർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugs
News Summary - man has been arrested for supplying drugs to a youth
Next Story