കാഞ്ഞിരപ്പള്ളി: വയോധികയെ വീട്ടില് അതിക്രമിച്ചു കയറി കത്തി കാണിച്ച്് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്. ആമക്കുന്ന് കൂവപ്പള്ളി വെളിച്ചവയലില് വീട്ടില് വിജോയാണ് (35) പൊലീസ് പിടിയിലായത്.
കഴിഞ്ഞ 27ന് രാത്രി വയോധികയുടെ വീടിെൻറ വാതില് ചവിട്ടിപ്പൊളിച്ചാണ് പ്രതി അകത്ത് പ്രവേശിച്ചത്. സംഭവസമയത്ത് വീട്ടില് മറ്റാരുമില്ലായിരുന്നു. പ്രതിയെ റിമാന്ഡ് ചെയ്തു.