Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKanjirappallychevron_rightകുടുംബശ്രീ...

കുടുംബശ്രീ കൂട്ടായ്മയുടെ സ്നേഹ സമ്മാനം; ഹംസയും കുടുംബവും ഇന്ന് പുതിയ വീട്ടില്‍

text_fields
bookmark_border
കുടുംബശ്രീ കൂട്ടായ്മയുടെ സ്നേഹ സമ്മാനം; ഹംസയും കുടുംബവും ഇന്ന് പുതിയ വീട്ടില്‍
cancel

കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​കെ​യു​ണ്ടാ​യി​രു​ന്ന കൊ​ച്ചു​കൂ​ര ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് ത​ക​ര്‍ന്ന​പ്പോ​ള്‍ ആ​ശ​ങ്ക മാ​ത്രം ബാ​ക്കി​യാ​യ കു​ടും​ബം വീ​ടി‍െൻറ സു​ര​ക്ഷ​യി​ലേ​ക്ക്. കു​ടും​ബ​ശ്രീ കൂ​ട്ടാ​യ്മ​ക​ള്‍ മു​ന്‍കൈ എ​ടു​ത്താ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി വി​ല്ല​ണി​യി​ല്‍ ഇ​ല്ല​ത്തു​പ​റ​മ്പി​ല്‍ ഹം​സ​ക്കും കു​ടും​ബ​ത്തി​നും സ്നേ​ഹ​വീ​ടൊ​രു​ക്കി​യ​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി സി.​ഡി.​എ​സി​നു കീ​ഴി​ലു​ള്ള 329 കു​ടും​ബ​ശ്രീ യൂ​നി​റ്റു​ക​ളി​ലൂ​ടെ ഒ​ന്ന​ര വ​ര്‍ഷം​കൊ​ണ്ട് സ​മാ​ഹ​രി​ച്ച 3.60 ല​ക്ഷം രൂ​പ​യാ​ണ് ​െച​ല​വ​ഴി​ച്ച​തെ​ന്ന് ചെ​യ​ര്‍പേ​ഴ്‌​സ​ൻ കെ.​എ​ന്‍. സ​ര​സ​മ്മ പ​റ​ഞ്ഞു.

ശ്ര​മ​ദാ​ന​വു​മാ​യി നാ​ട്ടു​കാ​രും പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.

അ​വ​സാ​ന പ​ട്ടി​ക​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​രി​ല്‍ ഏ​റ്റ​വും അ​ര്‍ഹ​രെ​ന്ന് ക​ണ്ടെ​ത്തി​യ കു​ടും​ബ​ത്തെ​യാ​ണ് വീ​ട്​ നി​ര്‍മി​ച്ചു ന​ല്‍കാ​ന്‍ തെ​ര​ഞ്ഞെ​ടു​ത്ത​ത്. വൃ​ക്ക​രോ​ഗി​യാ​യ ഹം​സ​ക്ക്​ ഭാ​ര്യ​യും പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍ഥി​യാ​യ മ​ക​നു​മാ​ണു​ള്ള​ത്. 600 ച​തു​ര​ശ്ര​മീ​റ്റ​ര്‍ വി​സ​്​​തീ​ര്‍ണ​മു​ള്ള വീ​ടി​ന് 2020 ജൂ​ലൈ 29നാ​ണ് ത​റ​ക്ക​ല്ലി​ട്ട​ത്. ഗൃ​ഹ​പ്ര​വേ​ശ​നം വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കും. കാ​ത്തി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ.​ആ​ര്‍. ത​ങ്ക​പ്പ​ന്‍ താ​ക്കോ​ല്‍ കൈ​മാ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kudumbasree
News Summary - Kudumbasree Community Love Gift; Hamsa and family in their new home today
Next Story