Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിക്ക് ബോക്സിങ്: നിദ ഫാത്തിമക്ക് ഇരട്ട മെഡൽ നേട്ടം

text_fields
bookmark_border
കിക്ക് ബോക്സിങ്: നിദ ഫാത്തിമക്ക് ഇരട്ട മെഡൽ നേട്ടം
cancel

കാഞ്ഞിരപ്പള്ളി: അഞ്ചാമത് സംസ്ഥാന അമച്വർ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കാഞ്ഞിരപ്പള്ളി സ്വദേശിനി നിദ ഫാത്തിമക്ക് ഇരട്ട മെഡൽ നേട്ടം. കോഴിക്കോട് പി.ടി. ഉഷ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 46 കിലോയിൽ താഴെയുള്ള ഓൾഡർ കേഡറ്റ്സ് കാറ്റഗറിയിൽ ലൈറ്റ് കോൺടാക്ട് വിഭാഗത്തിൽ സ്വർണവും കിക്ക് ലൈറ്റ് വിഭാഗത്തിൽ വെള്ളിയുമാണ് നിദ കരസ്ഥമാക്കിയത്.

ഇതോടെ ഈമാസം 21 മുതൽ 27 വരെ പുനെയിൽ നടക്കുന്ന നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് നിദ. കാഞ്ഞിരപ്പള്ളി കല്ലുങ്കൽ വീട്ടിൽ നിയാസ്-നസിയ ദമ്പതികളുടെ മകളായ നിദ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. പിതൃസഹോദരീപുത്രനായ റഈസ് എം. സജിയാണ് പരിശീലകൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kickboxing: Nida Fathima wins double medal
Next Story