Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKanjirappallychevron_rightതെരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് ചൂടിനിടയിൽ ശ്രദ്ധേയമായി സൗമ്യ വ്യക്തിത്വങ്ങളുടെ തീക്ഷ്ണ പോരാട്ടം

text_fields
bookmark_border
തെരഞ്ഞെടുപ്പ് ചൂടിനിടയിൽ ശ്രദ്ധേയമായി സൗമ്യ വ്യക്തിത്വങ്ങളുടെ തീക്ഷ്ണ  പോരാട്ടം
cancel
camera_alt

ഡോ. ​എ​ന്‍. ജ​യ​രാ​ജ് (70) എ​ൽ.​ഡി.​എ​ഫ്​, പ്ര​ഫ റോ​ണി കെ. ​ബേ​ബി (48) യു.​ഡി.​എ​ഫ്​, ജോ​ർ​ജ് കു​ര്യ​ൻ (66) എൻ.ഡി.എ​

കാ​ഞ്ഞി​ര​പ്പ​ള്ളി: രാ​ഷ്ടീ​യ​ത്തി​ലെ സൗ​മ്യ​ത​യാ​ർ​ന്ന വ്യ​ക്തി​ത്വ​ങ്ങ​ൾ മ​ത്സ​രി​ക്കു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ന് ക​ള​മൊ​രു​ങ്ങി. ഹാ​ട്രി​ക്ക് വി​ജ​യം നേ​ടി​യ കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന്‍റെ ഡോ. ​എ​ൻ. ജ​യ​രാ​ജ് ആ​ണ് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി. ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കോ​ൺ​ഗ്ര​സ് വ​ക്താ​വു​മാ​യ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​ഫ. റോ​ണി കെ. ​ബേ​ബി​യു​ടെ ക​ന്നി മ​ത്സ​ര​മാ​ണി​ത്. കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​നാ​ണ് ബി.​ജെ.​പി​യു​ടെ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി. 1991 ൽ ​കോ​ട്ട​യ​ത്തു​നി​ന്നും 1996ൽ ​മൂ​വാ​റ്റു​പു​ഴ​യി​ൽ​നി​ന്നും ലോ​ക്​​സ​ഭ​യി​ലേ​ക്കും 2016ൽ ​പു​തു​പ്പ​ള്ളി​യി​ൽ​നി​ന്ന്​ നി​യ​മ​സ​ഭ​യി​ലേ​ക്കും മ​ത്സ​രി​ച്ചി​ട്ടു​ണ്ട്​ ജോ​ർ​ജ് കു​ര്യ​ൻ.

മ​ണ്ഡ​ല​പ്പി​റ​വി മു​ത​ൽ ഡോ. ​എ​ൻ. ജ​യ​രാ​ജ് ആ​ണ് നി​യ​മ​സ​ഭ​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​യു​ടെ പ്ര​തി​നി​ധി. ആ​ദ്യ ര​ണ്ടു ത​വ​ണ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ജ​യി​ച്ച അ​ദ്ദേ​ഹം കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന്‍റെ മു​ന്ന​ണി മാ​റ്റ​ത്തോ​ടെ ക​ഴി​ഞ്ഞ ത​വ​ണ എ​ൽ.​ഡി.​എ​ഫ്​ ടി​ക്ക​റ്റി​ൽ ജ​യം നേ​ടി. എ​ൻ. ജ​യ​രാ​ജി​ലൂ​ടെ മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് എ​ൽ.​ഡി.​എ​ഫ്. മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ർ​ക്കാ​റി​ന്റെ വി​ക​സ​ന നേ​ട്ട​ങ്ങ​ളു​മാ​ണ് പ്ര​ധാ​ന പ്ര​ചാ​ര​ണം. സ്ഥാ​നാ​ർ​ഥി​യു​ടെ വ്യ​ക്തി ബ​ന്ധ​ങ്ങ​ളും വോ​ട്ടാ​കു​മെ​ന്ന് എ​ൽ.​ഡി.​എ​ഫ് ക​ണ​ക്കു​കൂ​ട്ടു​ന്നു.

സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം വൈ​കി​യെ​ങ്കി​ലും പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കി​യ യു.​ഡി.​എ​ഫ്​ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലെ മു​ന്നേ​റ്റം ആ​വ​ർ​ത്തി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. യു.​ഡി.​എ​ഫ് പാ​ര​മ്പ​ര്യം ഉ​ണ്ടാ​യി​രു​ന്ന മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന്​ ഉ​റ​പ്പി​ച്ചാ​ണ്​ അ​വ​രു​ടെ പ്ര​ചാ​ര​ണം. കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ന്റെ വ​ര​വോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ഇ​ക്കു​റി മാ​റാ​ത്ത​തും മാ​റു​മെ​ന്ന ആ​വേ​ശ​ത്തി​ലാ​ണ്​ എ​ൻ.​ഡി.​എ. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് പ്ര​ചാ​ര​ണം. ഒ​പ്പം ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ ഗു​ണം ചെ​യ്യു​മെ​ന്നും എ​ൻ.​ഡി.​എ ക​ണ​ക്കു​കൂ​ട്ടു​ന്നു.

ഡോ. ​എ​ന്‍. ജ​യ​രാ​ജ് (70) എ​ൽ.​ഡി.​എ​ഫ്​

ഗ​വ. ചീ​ഫ്​ വി​പ്പ്. നാ​ലു ത​വ​ണ എം.​എ​ൽ.​എ. കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​വൈ​സ് ചെ​യ​ർ​മാ​ൻ. 25 വ​ര്‍ഷം കേ​ര​ള, കോ​ഴി​ക്കോ​ട്, എം.​ജി സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ലെ വി​വി​ധ എ​ന്‍.​എ​സ്.​എ​സ് കോ​ള​ജു​ക​ളി​ല്‍ ഇ​ക്ക​ണോ​മി​ക്‌​സ് അ​ധ്യാ​പ​ക​ന്‍. ര​ണ്ടു ത​വ​ണ ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം.

വാ​ഗ്ദാ​നം

1. ക​ഴി​ഞ്ഞ​കാ​ല വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച

2. കാ​ഞ്ഞി​ര​പ്പ​ള്ളി ബൈ​പാ​സ്​ നി​ർ​മാ​ണം എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കും

3. കാ​ഞ്ഞി​ര​പ്പ​ള്ളി കു​ന്നും​ഭാ​ഗം സ്പോ​ർ​ട്ട്സ് സ്കൂ​ൾ നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കും

4. മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​ന്ന ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കും

5, മ​ണി​മ​ല പ​ഞ്ചാ​യ​ത്തി​ലെ പ​ട്ട​യ​പ്ര​ശ്നം പ​രി​ഹ​രി​ക്കും

6 ക​ങ്ങ​ഴ പ​ഞ്ചാ​യ​ത്തി​ലെ ല​ളി​താം​ബി​ക അ​ന്ത​ർ​ജ​നം സ്മാ​ര​ക സാം​സ്കാ​രി​ക നി​ല​യം ഉ​ട​ൻ പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​ക്കും

ഭൂ​രി​പ​ക്ഷ പ്ര​തീ​ക്ഷ

ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​തി​ലും കൂ​ടും. കു​റ​ഞ്ഞ​ത്​ 20,000ത്തി​നു മു​ക​ളി​ൽ

പ്ര​ഫ റോ​ണി കെ. ​ബേ​ബി (48) യു.​ഡി.​എ​ഫ്​

കെ.​പി.​സി.​സി വ​ക്താ​വ്, ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്റ് ഡൊ​മി​നി​ക്സ് കോ​ള​ജ് അ​ധ്യാ​പ​ക​ൻ. 2008 ൽ ​ദേ​ശീ​യ ത​ല​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ ടാ​ല​ന്റ് സേ​ർ​ച്ചി​ൽ മി​ക​വ് തെ​ളി​യി​ച്ച് കേ​ര​ള​ത്തി​ലെ ആ​ദ്യ സ്ഥാ​ന​ക്കാ​രി​ലെ​ത്തി. നാ​ലു പു​സ്ത​ക​ങ്ങ​ളും ആ​യി​ര​ത്തി​ലേ​റെ ലേ​ഖ​ന​ങ്ങ​ളും എ​ഴു​തി.

വാ​ഗ്ദാ​നം

1. കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ പ​ദ്ധ​തി​ക​ൾ​ക്ക് ക​ല്ലി​ട്ടു പോ​വു​ക മാ​ത്ര​മാ​ണ്. എ​ടു​ത്തു പ​റ​യാ​ൻ പൂ​ർ​ത്തീ​ക​രി​ച്ച പ​ദ്ധ​തി​ക​ൾ ഇ​ല്ല. ഈ ​അ​വ​സ്ഥ​ക്ക് മാ​റ്റ​മു​ണ്ടാ​ക്കും.

2. 2008ൽ ​ആ​രം​ഭി​ച്ച കാ​ഞ്ഞി​ര​പ്പ​ള്ളി ബൈ​പാ​സ്​ പ​ണി എ​ങ്ങു​മെ​ത്തി​യി​ല്ല. ഇ​ത് സ​മ​യ​ബ​ന്ധി​ത​മാ​യി യാ​ഥാ​ർ​ഥ്യ​മാ​ക്കും

3. 50 കോ​ടി രൂ​പ​ക്ക് മു​ക​ളി​ൽ ചെ​ല​വി​ട്ട് പൈ​പ്പ്​ ഇ​ടു​ക​യും ടാ​ങ്ക് നി​ർ​മി​ക്കു​ക​യും ചെ​യ്ത മ​ണി​മ​ല മേ​ജ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ നി​ന്ന്​ ഒ​രു തു​ള്ളി വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ല. ഇ​തി​നു പ​രി​ഹാ​രം കാ​ണും.

4. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ കൊ​ണ്ടു​വ​രും.

ഭൂ​രി​പ​ക്ഷ പ്ര​തീ​ക്ഷ

വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം നേ​ടും. വി​ജ​യം ഉ​റ​പ്പാ​ണ്.

ജോ​ർ​ജ് കു​ര്യ​ൻ (66) എൻ.ഡി.എ​

കേ​ന്ദ്ര സ​ഹ​മ​ന്ത്രി. ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച അ​ഖി​ലേ​ന്ത്യ ജ​ന. സെ​ക്ര​ട്ട​റി​യും ബി.​ജെ.​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​വു​മാ​യി​രു​ന്നു. ബി.​ജെ.​പി സം​സ്ഥാ​ന വ​ക്താ​വ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ്, യു​വ മോ​ർ​ച്ച ദേ​ശീ​യ സെ​ക്ര​ട്ട​റി, ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ്​ എ​ന്നീ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചു. ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​നാ​യി​രു​ന്നു.

വാ​ഗ്ദാ​ന​ങ്ങ​ൾ

1. കാ​ഞ്ഞി​ര​പ്പ​ള്ളി​യു​ടെ അ​ടി​സ്ഥാ​ന വി​ക​സ​നം ഉ​റ​പ്പാ​ക്കും കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കും

2. കാ​ഞ്ഞി​ര​പ്പ​ള്ളി ബൈ​പാ​സ് റോ​ഡ്, പൂ​ർ​ത്തി​യാ​കാ​ത്ത പാ​ല​ങ്ങ​ൾ, പു​തി​യ പാ​ല​ങ്ങ​ൾ, ഇ​രു​ക​ര​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന തൂ​ക്കു​പാ​ലം എ​ന്നി​വ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കും

3. യു​വാ​ക്ക​ൾ​ക്കു തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ന്​ ആ​ധു​നി​ക സ്കി​ൽ ട്രെ​യി​നി​ങ്​ സെ​ന്‍റ​ർ യാ​ഥാ​ർ​ഥ്യ​മാ​ക്കും

4. സ്ത്രീ​ശാ​ക്തീ​ക​ര​ണ കോ​ഴ്സു​ക​ൾ തു​ട​ങ്ങും

5. പ​ട്ടി​ക​ജാ​തി - പ​ട്ടി​ക​വ​ർ​​ഗ, ഒ.​ബി.​സി. വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​ന് ​ക്ഷേ​മ​പ​ദ്ധ​തി​ക​ളും സ്കി​ൽ‍ ഡ​വ​ല​പ്മെ​ന്‍റ്​ സെ​ന്‍റ​റും സ്ഥാ​പി​ക്കും

6. ക​ലാ​കാ​ര​ന്മാ​രു​ടെ ഉ​ന്ന​മ​ന​ത്തി​ന്​ ആ​ധു​നി​ക സാം​സ്കാ​രി​ക കേ​ന്ദ്രം.

ഭൂ​രി​പ​ക്ഷ പ്ര​തീ​ക്ഷ

എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യോ​ടെ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം നേ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaignCandidatesKanjirapallyKerala Assembly Election 2026
News Summary - Kerala Assembly Election Candidates
Next Story