കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി; നവജാതശിശു സൗഹൃദ കെട്ടിട സമുച്ചയത്തിന് 6.16 കോടി
text_fieldsകാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയില്‍ നവജാതശിശു സൗഹൃദ കെട്ടിട സമുച്ചയത്തിന് 6.16 കോടിയുടെ ഭരണാനുമതി ലഭിച്ചതായി ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അറിയിച്ചു. 50 കിടക്കകളുടെ ശേഷിയുള്ള സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തില്‍ ലഭ്യമാകുക. 11000 ചതുരശ്ര അടി വിസ്തൃതിയിലാണ് കെട്ടിടം വരുന്നത്. സമീപ പ്രദേശങ്ങളില്‍ ഏറ്റവും അധികം പ്രസവ ചികിത്സ കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ ആശുപത്രിയാണിത്.
സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സക്കായുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് എം.എല്‍.എ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണാനുമതി ലഭിച്ചത്. നാഷനല്‍ ഹെല്‍ത്ത് മിഷന്‍ മുഖേനയാണ് പദ്ധതി നിര്‍വഹണം. സാങ്കേതിക അനുമതി ലഭ്യമാക്കി ഉടൻ നിര്‍മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചീഫ് വിപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

