കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി; മോർച്ചറി ജനുവരിയിൽ തുറക്കും
text_fieldsകാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം മുറിയും മോർച്ചറിയും നിർമാണം പൂർത്തീകരിച്ച് ജനുവരിയിൽ തുറന്നുനൽകുമെന്ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അറിയിച്ചു. ഒരു കോടി രൂപ ചിലവിലാണ് നിർമാണം. പുതിയ പോസ്റ്റ്മോർട്ടം മുറിയിൽ ഒരു ആധുനിക പോസ്റ്റ്മോർട്ടം ടേബിളും ഒരു മാനുവൽ ടേബിളും ഉണ്ടാകും. മോർച്ചറിയിൽ എട്ടു മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. എൻ. ജയരാജിന്റെ നേതൃത്വത്തിൽ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക പോസ്റ്റ്മോർട്ടം ടേബിളും മോർച്ചറിക്കുള്ള ഫ്രീസിങ് യൂനിറ്റും നൽകും. നിലവിലെ മോർച്ചറിയിൽ നാല് മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള ഫ്രീസിങ് യൂനിറ്റ് ബ്ലോക്ക് പഞ്ചായത്ത് നേരത്തെ നൽകിയിരുന്നു. ഇതോടൊപ്പമാണ് പുതിയ ഫ്രീസിങ് യൂനിറ്റ് കൂടി നൽകുന്നതെന്നും ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും ഈ മാസം തന്നെ ഇവ സ്ഥാപിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണിയും പറഞ്ഞു. ആശുപത്രി സൂപ്രണ്ട് ഡോ. സാവൻ സാറ മാത്യു, ബി രവീന്ദ്രൻ നായർ, ആന്റണി മാർട്ടിൻ, അഡ്വ. സുമേഷ് ആൻഡ്രൂസ് എന്നിവരും ഒപ്പമു ണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

