കാഞ്ഞിരപ്പള്ളി: ബുധനാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിൽ പിച്ചകപ്പള്ളിമേട് മലയടിവാരത്തില്‍ കര്ക്കാംതടത്തില് മനോജിെൻറ വീട് പൂര്‍ണമായി തകര്‍ന്നു. കുടുംബാംഗങ്ങളെ മാറ്റിത്താമസിപ്പിച്ചതിനാല് ആളപായമില്ല. തൊട്ടു മുകള്‍ഭാഗത്ത് താമസിക്കുന്ന വട്ടപ്പാറ ശാന്തമ്മയുടെ വീട് ഏതുനിമിഷവും താഴെവീഴുമെന്ന അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം വട്ടകപ്പാറ അജ്മലിെൻറ വീട് പൂര്‍ണമായി മണ്ണിടിച്ചിലില്‍ തകര്‍ന്നിരുന്നു.
ഈ പ്രദേശത്തെ വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറി. ഭൂരിഭാഗം ഭാഗികമായി തകര്‍ന്നിരിക്കുകയാണ്. ഇരുപതോളം കുടുംബത്തിലെ നൂറിലധികം അംഗങ്ങള്‍ നൂറുല്‍ഹുദാ സ്കൂളിലെ ദുരിതശ്വാസ ക്യാമ്പിലാണ്. മഴ ശക്തമായാല്‍ താഴ്ഭാഗത്ത് താമസിക്കുന്ന അമ്പതോളം വീടുകള്‍ക്ക് ഭീഷണിയാവും.