Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKanjirappallychevron_rightകുളം വറ്റിച്ച്​ മീൻ...

കുളം വറ്റിച്ച്​ മീൻ മോഷ്​ടിച്ചു

text_fields
bookmark_border
കുളം വറ്റിച്ച്​ മീൻ മോഷ്​ടിച്ചു
cancel

കൂട്ടിക്കൽ: കൂട്ടിക്കൽ ടൗണിലുള്ള കൃഷിസ്​ഥലത്ത്​ അതിക്രമിച്ചുകയറി കുളം വറ്റിച്ച്​ മീനുകളെ മോഷ്​ടിച്ചതായി പരാതി. ഷെഫീഖ്​, ഷിയാസ്​ എന്നിവർ നടത്തുന്ന മത്സ്യകൃഷിയിടത്തിൽ നിന്നാണ്​ 40 കിലോയോളം വരുന്ന മീനുകൾ മോഷണം പോയത്​. കൂട്ടിക്കലിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ സമ്പൂർണ ലോക്​ഡൗൺ ആയിരുന്നു.

ഈ ദിവസങ്ങളിലാകാം മോഷണം നടന്നതെന്ന്​ സംശയിക്കുന്നു. പരാതി നൽകിയതനുസരിച്ച്​ മുണ്ടക്കയം പൊലീസ്​ സംഭവസ്​ഥലത്തെത്തി തെളിവെടുപ്പ്​ നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്​. അതേസമയം, കൂട്ടിക്കൽ പ്രദേശത്ത്​ മത്സ്യക്കുളങ്ങളിൽ നിന്ന്​ മീനുകൾ മോഷണം പോകുന്നെന്ന പരാതി വ്യാപകമാണ്​. അടുത്തിടെ തങ്ങളുടെ കുളങ്ങളിൽ നിന്ന്​ മീനുകൾ മോഷണം പോയെന്ന്​ നിരവധി പേർ പരാതിപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishes stolen
News Summary - FIsh stolen from farm
Next Story