Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരഞ്ഞെടുപ്പ് കമീഷണറെ രാഷ്ട്രപതി പുറത്താക്കണം ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ

text_fields
bookmark_border
ഭരണഘടന സ്ഥാപനങ്ങളുടെ നിഷ്പക്ഷത തകർന്നു
തെരഞ്ഞെടുപ്പ് കമീഷണറെ രാഷ്ട്രപതി പുറത്താക്കണം ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ
cancel
camera_alt

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​റെ രാ​ഷ്ട്ര​പ​തി പു​റ​ത്താ​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ദ​ക്ഷി​ണ കേ​ര​ള ല​ജ്ന​ത്തു​ൽ മു​അ​ല്ലി​മീ​ൻ സം​സ്ഥാ​ന സ​മി​തി കാ​ഞ്ഞ​ര​പ്പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സ്

കാ​ഞ്ഞി​ര​പ്പ​ള്ളി: കേ​ന്ദ്ര മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ ഭ​ര​ണ​ഘ​ട​ന പ​ദ​വി​യു​ടെ അ​ന്ത​സ്സും നി​ഷ്പ​ക്ഷ​ത​യും ത​ക​ർ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ അ​ടി​യ​ന്ത​ര​മാ​യി പ​ദ​വി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​ൻ രാ​ഷ്ട്ര​പ​തി ഇ​ട​പെ​ട​ണ​മെ​ന്നും ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ് കു​ഞ്ഞു​മൗ​ല​വി ആ​വ​ശ്യ​പ്പെ​ട്ടു.

ഡ​ൽ​ഹി​യി​ൽ ഉ​യ​ർ​ന്ന രാ​ഷ്ട്രീ​യ-​ഭ​ര​ണ​ഘ​ട​ന വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ദ​ക്ഷി​ണ കേ​ര​ള ല​ജ്ന​ത്തു​ൽ മു​അ​ല്ലി​മീ​ൻ സം​സ്ഥാ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്ത് സ്വ​ത​ന്ത്ര​വും സു​താ​ര്യ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ, ഭ​ര​ണ​കൂ​ട താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി ഒ​രു​പ​ക്ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തു​ട​നീ​ളം വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് പൗ​ര​ന്മാ​രു​ടെ വോ​ട്ട​വ​കാ​ശം അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന ഗൗ​ര​വ​ത​ര ആ​ക്ഷേ​പ​ങ്ങ​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന പൗ​രാ​വ​കാ​ശ​ങ്ങ​ളെ​യും ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യു​ടെ വി​ശ്വാ​സ്യ​ത​യെ​യും ചോ​ദ്യം ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് ക​മീ​ഷ​ന്‍റെ നീ​ക്ക​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. സ​യ്യി​ദ് മു​ത്തു​ക്കോ​യ ത​ങ്ങ​ൾ ബാ​ഫ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ​ക്ഷി​ണ കേ​ര​ള ഇ​സ്‍ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സെ​ക്ര​ട്ട​റി പാ​ങ്ങോ​ട് എ. ​ഖ​മ​റു​ദ്ദീ​ൻ മൗ​ല​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​ഞ്ഞ​ര​പ്പ​ള്ളി നൈ​നാ​ർ സെ​ൻ​ട്ര​ൽ മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് ഹാ​ജി പി.​എം അ​ബ്ദു​ൽ സ​ലാം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സാ​രി വാ​വേ​ർ, ല​ജ്ന​ത്തു​ൽ മു​അ​ല്ലി​മീ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ടു​വ​യി​ൽ ഇ​ർ​ഷാ​ദ് ബാ​ഖ​വി, ആ​ന​ക്ക​ല്ല് മ​ഹ​ല്ല് പ്ര​സി​ഡ​ന്റ് പി.​എ മു​ഹ​മ്മ​ദ് സാ​ദി​ക്ക് പു​തു​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dakshina Kerala Jamiyyathul Ulama Demands Removal of CEC Gyanesh Kumar
Next Story