Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKanjirappallychevron_rightകാഞ്ഞിരപ്പള്ളി...

കാഞ്ഞിരപ്പള്ളി നഴ്സിങ്​ കോളജ് നവംബറിൽ പ്രവർത്തനം തുടങ്ങും

text_fields
bookmark_border
കാഞ്ഞിരപ്പള്ളി നഴ്സിങ്​ കോളജ് നവംബറിൽ പ്രവർത്തനം തുടങ്ങും
cancel

കാ​ഞ്ഞി​ര​പ്പ​ള്ളി: പു​തു​താ​യി കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ അ​നു​വ​ദി​ച്ച ന​ഴ്സി​ങ്​ കോ​ള​ജി​ൽ ന​വം​ബ​ർ ആ​ദ്യ​വാ​രം ക്ലാ​സ്​ തു​ട​ങ്ങും. എം.​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള സെൻറ്റ​ർ ഫോ​ർ പ്ര​ഫ​ഷ​ന​ൽ ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് (സി.​പാ​സ്) മു​ഖേ​നെ​യു​ള്ള ബി.​എ​സ്​​സി ന​ഴ്സി​ങ്​ കോ​ഴ്സാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ തു​ട​ങ്ങു​ന്ന​ത്.

ഒ​ന്നാം ഘ​ട്ട​ത്തി​ൽ 40 സീ​റ്റി​ലാ​ണു പ്ര​വേ​ശ​നം ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​വി​ടെ പ​ഠ​ന​ത്തി​നെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ക. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 150 കി​ട​ക്ക​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ആ​ശു​പ​ത്രി​യി​ലെ കി​ട​ക്ക​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​ന്​ അ​നു​സ​രി​ച്ച് സീ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കും. കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ​പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​ശ്ചി​ത ശ​ത​മാ​നം സീ​റ്റു​ക​ളി​ലേ​ക്ക് അ​ടു​ത്ത ത​വ​ണ മു​ത​ൽ പ്ര​ത്യേ​ക ഗ്രേ​സ് മാ​ർ​ക്ക് ഉ​ണ്ടാ​കും.

കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി-​ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ൽ ഇ​ല്ല​ത്തും​ക​ട​വ് ജ​ങ്​​ഷ​നി​ൽ ഇ​ല്ല​ത്തു​പ​റ​മ്പി​ൽ ഇ.​എം. ഇ​സ​ഹാ​ക്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജാ​സ് വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ൽ 17,500 ച​തു​ര​ശ്ര​യ​ടി​യി​ലു​ള്ള കെ​ട്ടി​ട സ​മു​ച്ച​യം പ്ര​തി​മാ​സം ര​ണ്ട​ര​ല​ക്ഷം രൂ​പ വാ​ട​ക​ക്ക്​ എ​ടു​ത്തു. പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​വി​ടെ ഹോ​സ്റ്റ​ൽ സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി. മ​ന്ത്രി ആ​ർ. ബി​ന്ദു​വി​ന്‍റെ തീ​യ​തി കി​ട്ടു​ന്ന മു​റ​ക്ക്​ കോ​ള​ജി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്​​ഘാ​ട​നം ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KanjirappallyKanjirappally Nursing College
News Summary - Commencement of Kanjirappally Nursing College Set for November
Next Story