യുവതിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച അസം സ്വദേശി അറസ്റ്റിൽ
text_fieldsകാഞ്ഞിരപ്പള്ളി: അസം സ്വദേശിനിയുടെ സ്വകാര്യ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച അസം സ്വദേശിയായ യുവാവിനെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ കാർ വാഷ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന റഷീദുൽ ഹഖിനെയാണ് (27) പിടികൂടിയത്. അസമിൽ ഇയാളുമായി പ്രണയത്തിലായിരുന്ന യുവതി മറ്റൊരാളെ വിവാഹം ചെയ്തതോടെയാണ് സ്വകാര്യചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. പിന്നീട് കേരളത്തിലെത്തിയ ഇയാൾ യുവതിയുടെ ഭർത്താവിന് ചിത്രങ്ങൾ അയച്ചുനൽകി. യുവതിയുടെ വീട്ടുകാർ ആദ്യം അസം പൊലീസിൽ പരാതി നൽകി. ഫോട്ടോകൾ പിൻവലിക്കാൻ ഇയാൾ പണം ആവശ്വപ്പെട്ടതോടെ യുവതിയുടെ സഹോദരൻ കോട്ടയം ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

