പോക്സോ കേസ് പ്രതി പിടിയിൽ
text_fieldsഅഷറഫ് അലിയാർ
കാഞ്ഞിരപ്പള്ളി: ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പോക്സോ കേസ് പ്രതിയെ വർഷങ്ങൾക്കു ശേഷം പിടികൂടി. കാഞ്ഞിരപ്പള്ളി, നാച്ചി കോളനി ഭാഗത്ത് പുത്തൻപുരയ്ക്കൽ അഷറഫ് അലിയാർ (52) ആണ് അറസ്റ്റിലായത്. ഇയാളെ 2015, 2019 എന്നീ വർഷങ്ങളിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗിക ചൂഷണം നടത്തിയ കേസിൽ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയ ഇയാള് ഒളിവിൽ പോവുകയായിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദേശം അനുസരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് ഏർവാടിയിൽനിന്ന് പിടികൂടിയത്. എസ്.എച്ച്.ഒ എം.എസ്. ഫൈസൽ, സി.പി.ഒമാരായ ശ്രീരാജ്, വിമൽ ബി. നായർ, അരുൺ കെ. അശോക് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

