ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്
text_fieldsഅപകടത്തിൽപ്പെട്ട കാർ
കാഞ്ഞിരപ്പള്ളി: കോട്ടയം-കുമളി ദേശിയപാതയിൽ കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് കണ്ണാശുപത്രിക്ക് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഞായറാഴ്ച അർധരാത്രി 12 മണിയോടെയായിരുന്നു അപകടം.
കോട്ടയത്ത് നിന്ന് കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയിൽ കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും വരികയായിരുന്ന കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാരായ മുണ്ടക്കയം പുതുപ്പറമ്പിൽ ലിൻസൺ ജോസഫ് (53), ഭാര്യ റാണി (35), മക്കളായ ആദിത്യ (15), അഭിമന്യു (10) എന്നിവർക്കും റാണിയുടെ മാതാവ് പ്രസന്ന (50), കാർ ഡ്രൈവർ കുന്നുംഭാഗം സോജൻ എന്നിവർക്കുമാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റവരെ ഉടൻതന്നെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

