മുട്ടുചിറയിൽ സ്റ്റുഡിയോയില്‍ മോഷണം; ഗ്ലാസ് ഡോറിെൻറ പൂട്ടും തകര്‍ത്താണ് മോഷണം
text_fieldsകടുത്തുരുത്തി: സ്റ്റുഡിയോയില്‍നിന്ന് വിലകൂടിയ കാമറകളും ലെന്‍സ്, ഫ്ലാഷ് എന്നിവ നഷ്ടമായി. മുട്ടുചിറ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മരിയ സ്റ്റുഡിയോ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. മുട്ടുചിറ സ്വദേശി പുത്തന്‍പുരയ്ക്കല്‍ ഷാജിയുടേതാണ് സ്റ്റുഡിയോ.
രാവിലെ പാലുവാങ്ങാന്‍ ഷാജി ജങ്ഷനിലെത്തിയപ്പോള്‍ സ്റ്റുഡിയോയുടെ ഷട്ടര്‍ തുറന്ന് കിടക്കുന്നതുകണ്ട് നോക്കിയപ്പോഴാണ് മോഷണ വിവരമറിയുന്നത്.
വിലകൂടിയ കാമറകളാണ് മോഷണം പോയതെന്ന് ഷാജി പറഞ്ഞു. കാനോന്‍ ഐ.ഡി മാര്‍ക്ക് ത്രീക്സ് ബി, നികോണ്‍ ഡി 90 കാമറകളാണ് നഷ്ടപ്പെട്ടത്. കാമറയുടെ ലെന്‍സുകള്‍, രണ്ട് ഫ്ലാഷ് തുടങ്ങിയവയും മേശയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടിട്ടുണ്ട്.
സ്റ്റുഡിയോയില്‍ ഉണ്ടായിരുന്ന പഴയ കാമറകള്‍, സി.സി.ടി.വി കാമറകള്‍ തുടങ്ങിയവയൊന്നും നഷ്ടപ്പെട്ടിട്ടില്ല. മുന്‍വശത്തെ ഷട്ടറിെൻറ താഴ് തകര്‍ത്ത് സമീപത്തെ ഓടയിലെറിഞ്ഞ നിലയിലായിരുന്നു. അകത്തെ ഗ്ലാസ് ഡോറിെൻറ പൂട്ടും തകര്‍ത്താണ് സ്റ്റുഡിയോയില്‍ പ്രവേശിച്ച് മോഷണം നടത്തിയത്.
ഷാജിയുടെ പരാതിയില്‍ കടുത്തുരുത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോട്ടയത്തുനിന്ന് ഡോഗ് സ്ക്വാഡും ഫിംഗര്‍ പ്രിൻറ് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

