Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKaduthuruthychevron_rightസ്വകാര്യ ബസുകൾ...

സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം

text_fields
bookmark_border
സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം
cancel

കടുത്തുരുത്തി: സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചക്ക് മുട്ടുചിറ പട്ടാളമുക്കിന് സമീപമാണ് അപകടം നടന്നത്.കോട്ടയത്തേക്കുപോയ ഗുഡ്‌വിൽ ബസും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ആവേ മരിയ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്.

അഗ്നിരക്ഷ സേനയുടെ ആംബുലൻസിലും മറ്റുമാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ആവേ മരിയ എന്ന പേരിലുള്ള ബസുകൾ സ്ഥിരമായി അപകടമുണ്ടാക്കുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്. കടുത്തുരുത്തി പൊലീസ് മേൽനടപടി സ്വീകരിച്ചു.

Show Full Article
TAGS:Private busaccident
News Summary - Private buses collide accident
Next Story