Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKaduthuruthychevron_rightസി.പി.എം ബ്രാഞ്ച്...

സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്താൻ ശ്രമം

text_fields
bookmark_border
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്താൻ ശ്രമം
cancel

കടുത്തുരുത്തി: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. പരിക്കേറ്റ വിളയംകോട് ബ്രാഞ്ച് സെക്രട്ടറി കദളിക്കാട്ടിൽ ബിജു രക്ഷപ്പെട്ടത് തലനാരിഴക്ക്.

ഞായറാഴ്​ച പുലർച്ച അഞ്ചേമുക്കാലോടെ വിളയംകോട് ജങ്​ഷനിലാണ് സംഭവം. ബിജു എറണാകുളത്തെ ജോലിസ്ഥലത്തേക്ക് ബൈക്കിൽ പോകവേ പിന്നാലെ മറ്റൊരു ബൈക്കിലെത്തിയ ക്രിമിനൽകേസ്​ പ്രതിയായ വിളയംകോട് പാലക്കുന്നേൽ സജിയാണ്​ ആക്രമിച്ചത്​. ബിജു സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം മാരകമായി ആക്രമിക്കുകയായിരുന്നു.

ബഹളംകേട്ട് സമീപത്ത് റബർ ടാപ്പിങ്ങുകാർ ഓടിയെത്തിയപ്പോൾ ബിജുവിനെ ഓടയിലേക്ക് തള്ളിയിട്ടശേഷം സജി ബൈക്കിൽ രക്ഷപ്പെട്ടു. മാരകായുധങ്ങളും സജിയുടെ കൈവശമുണ്ടായിരുന്നു. പരിക്കേറ്റ ബിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പൊലീസ് കേ​െസടുത്തു. ഞീഴൂരിലെയും സമീപ പ്രദേശങ്ങളിലുമായി പത്തോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് സജി. ഞീഴൂരിൽ ഒരാളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പെട്രോൾ ബോംബ് എറിഞ്ഞകേസിലും ഇയാൾ പ്രതിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder attemptCPM leaderCPM branch secretary
Next Story