അയൽവാസികൾ തമ്മിൽ സംഘർഷം; 10 പേർ പിടിയില്‍
text_fieldsകടുത്തുരുത്തി: അയൽവാസികൾ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിലായി 10 പേർ പിടിയില്‍. ഞീഴൂര്‍ ചേലപ്പുറം ജോബിൻ (23), ഇലഞ്ഞി ചേരുംതടത്തിൽ ജോബി (32), ഞീഴൂര്‍ ചേറുംതടം വെട്ടിമലയിൽ അഖിൽ (28), കുറിച്ചിത്താനം മണ്ണക്കനാട് ഇല്ലിച്ചിറ ആൽബി (19), വെട്ടിമല ഇരുപുളംകാട്ടിൽ വീട്ടിൽ അജോ (32), ഇലഞ്ഞി വളമറ്റം മാർട്ടിൻ (22), വെട്ടിമല ഇരുപുളംകാട്ടിൽ വീട്ടിൽ ലിജോമോൻ ജോസ് (27), വെട്ടിമലയിൽ വീട്ടിൽ തോമസ് പോൾ (22), ഞീഴൂര്‍ പറക്കാട് വീട്ടിൽ വേണു, ബന്ധുവായ എബി എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ഞീഴൂര്‍ പറക്കാട് വീട്ടിൽ വേണു, ഭാര്യ, വേണുവിെൻറ ബന്ധുവായ എബി എന്നിവരെ മർദിച്ചതിനാണ് ആദ്യ ഏട്ടുപേരുടെ അറസ്റ്റ്. ഈ കേസിലെ ഒന്നാംപ്രതിയായ ജോബിെൻറ അമ്മ സിന്ധുവിെൻറ പരാതിയിലാണ് വേണുവിന്റെ ബന്ധുവായ എബിയെയും അറസ്റ്റ് ചെയ്തത്.