Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകടപ്ലാമറ്റം ഗവ....

കടപ്ലാമറ്റം ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂൾ മാറ്റ വിവാദത്തിൽ

text_fields
bookmark_border
Kadapalamatam Govt. Technical  high school
cancel

ക​ട​പ്ലാ​മ​റ്റം: മാ​റി​യി​ട​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന ക​ട​പ്ലാ​മ​റ്റം ഗ​വ. ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ള്‍ കാ​ളി​കാ​വി​ലേ​ക്ക് മാ​റ്റു​ന്ന​തി​നെ ചൊ​ല്ലി എ​ൽ.​ഡി.​എ​ഫ്​- യു.​ഡി.​എ​ഫ്​ ​വാ​ക്​​പോ​ര്. എ​ല്‍.​ഡി.​എ​ഫ് ഭ​രി​ക്കു​ന്ന ക​ട​പ്ലാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ല്‍ ഭ​ര​ണ​പ​ക്ഷ​ത്തു​നി​ന്നു​ണ്ടാ​യ തീ​രു​മാ​ന​ത്തെ​യാ​ണ് പ്ര​തി​പ​ക്ഷം എ​തി​ര്‍ത്ത​ത്. സ്‌​കൂ​ള്‍ കാ​ളി​കാ​വി​ലേ​ക്ക് മാ​റ്റി​യാ​ല്‍ പ​ഞ്ചാ​യ​ത്തി​ന്​ വെ​ളി​യി​ലാ​കു​മെ​ന്നാ​ണ് യു.​ഡി.​എ​ഫ് പ​റ​യു​ന്ന​ത്. ഇ​പ്പോ​ള്‍ വാ​ട​ക​കെ​ട്ടി​ട​ത്തി​ലാ​ണ് സ്‌​കൂ​ള്‍ പ്ര​വ​ര്‍ത്ത​നം. സ്‌​കൂ​ളി​ന് സ്വ​ന്തം കെ​ട്ടി​ട​മെ​ന്ന ആ​വ​ശ്യ​ത്തി​ന്​ വ​ര്‍ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ഇ​പ്പോ​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ല്‍ മ​ഴ പെ​യ്താ​ല്‍ വെ​ള്ളം ക​യ​റും.

ഇ​തി​നാ​ല്‍ കാ​ളി​കാ​വി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഐ.​ടി.​സി​യു​ടെ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റാ​നു​ള്ള ശ്ര​മ​മാ​ണ് യു.​ഡി.​എ​ഫ് ത​ട​ഞ്ഞ​ത്. ക​ട​പ്ലാ​മ​റ്റ​ത്തു​ത​ന്നെ കെ​ട്ടി​ട​ങ്ങ​ള്‍ ഉ​ള്ള​പ്പോ​ള്‍ പ​ഞ്ചാ​യ​ത്തി​ന്​ വെ​ളി​യി​ലേ​ക്ക് സ്‌​കൂ​ള്‍ മാ​റ്റു​ന്ന​ത് ശ​രി​യ​ല്ല. 2018ല്‍ ​ക​ട​പ്ലാ​മ​റ്റ​ത്ത് സ്‌​കൂ​ള്‍ പ​ണി​യാ​ന്‍ 1.33 കോ​ടി രൂ​പ മോ​ന്‍സ് ജോ​സ​ഫ് എം.​എ​ല്‍.​എ അ​നു​വ​ദി​ച്ചി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​യെ​ങ്കി​ലും പി​ന്നീ​ട് ത​ട​സ്സ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ത് എ​ല്‍.​ഡി.​എ​ഫി​ന്‍റെ അ​നാ​സ്ഥ​യാ​ണെ​ന്നും കേ​ര​ള കോ​ണ്‍ഗ്ര​സി (എം) ​ന്‍റെ ഗൂ​ഡാ​ലോ​ച​ന​യാ​ണ് പി​ന്നി​ലെ​ന്നും കോ​ണ്‍ഗ്ര​സ് ആ​രോ​പി​ച്ചു. സ്‌​കൂ​ള്‍ മാ​റ്റു​ക​യാ​ണെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ മാ​ത്യു കു​ളി​രാ​നി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kadapalamatam Govt. Technical high school
News Summary - Kadapalamatam Govt. Technical high school
Next Story