സഹജീവനക്കാർക്കുമേൽ പെട്രോൾ ഒഴിച്ച സംഭവം: വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്യും
text_fieldsപാലാ: പഞ്ചായത്ത് ജീവനക്കാരൻ സഹജീവനക്കാർക്കുമേൽ പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ കടനാട് പഞ്ചായത്ത് ഓഫിസ് സന്ദർശിച്ചു. വ്യാഴാഴ്ച രാവിലെ 11 ഓടെയാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ സി.ആർ. പ്രസാദ്, സൂപ്രണ്ട് ഓഫിസർ അനൂപ് മോഹനൻ എന്നിവരടങ്ങുന്ന സംഘം പഞ്ചായത്തിൽ എത്തിയത്.
സംഭവം യാഥാർഥ്യമാണെന്ന് ബോധ്യപ്പെട്ടതായി സംഘം അറിയിച്ചു. ചികിത്സയിൽ കഴിയുന്ന സെക്രട്ടറി മനോജ്, അസി.സെക്രട്ടറി ബിനോയി എന്നിവരെ ആശുപത്രിയിലെത്തി കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്യുമെന്നും ജോലിയിൽ വീഴ്ച വരുത്തുന്നത് ബോധ്യപ്പെെട്ടന്നും സുനിൽകുമാറിെൻറ വിശദീകരണം കേൾക്കുമെന്നും ബിനു ജോൺ അറിയിച്ചു. തുടർന്ന് പഞ്ചായത്ത് ഡയറക്ടർക്ക് റിപ്പോർട്ട് നൽകും.
ബുധനാഴ്ച വൈകീട്ട് മൂേന്നാടെയാണ് കടനാട് പഞ്ചായത്തിലെ യു.ഡി ക്ലർക്ക് സുനിൽ കുമാർ ഓഫിസിനുള്ളിലും ജീവനക്കാരുടെ ദേഹത്തും പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. ഓഫിസിനകം പെട്രോൾ പടർന്നതോടെ ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടിരുന്നു. സെക്രട്ടറി ഉൾപ്പെടെ ജീവനക്കാർക്ക് മർദനമേൽക്കുകയും ചെയ്തു.
ജീവനക്കാരുടെ സമയോചിത ഇടപെടലാണ് ദുരന്തം ഒഴിവാക്കാൻ ഇടയായതെന്ന് പ്രസിഡൻറ് ജയിസൺ പുത്തൻകണ്ടം പറഞ്ഞു. സുനിലിനെതിരെ മേലുകാവ് പൊലീസ് കേസെടുത്തു. ജീവനക്കാരെ ഭീഷണിപ്പെടുത്തി, ജോലിക്ക് തടസ്സം വരുത്തി, മർദനം വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
