Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാടമുറി സമരം:...

കാടമുറി സമരം: ഇന്നുമുതൽ അനിശ്ചിതകാല നിരാഹാരം

text_fields
bookmark_border
കാടമുറി സമരം: ഇന്നുമുതൽ അനിശ്ചിതകാല നിരാഹാരം
cancel

കോ​ട്ട​യം: ‘കു​ടും​ബ​വീ​ട്’​ വ​യോ​ധി​ക മ​ന്ദി​രം തി​രി​ച്ചു​കി​ട്ടാ​ൻ സ​മ​രം ന​ട​ത്തു​ന്ന ഉ​ട​മ ബാ​ബു​ജി​യും ഭാ​ര്യ വി​ജ​യ​വും അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​രം ആ​രം​ഭി​ക്കു​ന്നു. സ​മ​ര​ത്തി​ന്​ ഒ​രു​വ​ർ​ഷം തി​ക​യു​ന്ന ബു​ധ​നാ​ഴ്ച​ മു​ത​ലാ​ണ്​ നി​രാ​ഹാ​രം തു​ട​ങ്ങു​ന്ന​ത്. ബാ​ബു​ജി വ​യോ​ധി​ക​ർ​ക്ക്​ താ​മ​സി​ക്കാ​ൻ സ്ഥാ​പ​നം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ത​ങ്ങ​ളു​ടെ ജീ​വി​ത​സ​മ്പാ​ദ്യ​ങ്ങ​ളെ​ല്ലാം ചേ​ർ​ത്ത്​ വാ​ക​ത്താ​നം പ​ഞ്ചാ​യ​ത്തി​ലെ കാ​ട​മു​റി​യി​ൽ കു​ടും​ബ​വീ​ട്​ നി​ർ​മി​ച്ച​ത്. ​സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ​ത്തു​ട​ർ​ന്ന്​ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്കാ​യി ജോ​യ​ന്‍റ്​ വെ​ഞ്ച്വ​ർ ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടു.

ക​രാ​ർ കാ​ലാ​വ​ധി 2022 ജൂ​ണി​ൽ അ​വ​സാ​നി​ച്ചി​ട്ടും ആ​ശു​പ​ത്രി​ക്കാ​ർ ഒ​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ്​ ബാ​ബു​ജി​യു​ടെ പ​രാ​തി. അ​ഞ്ചു​വ​ർ​ഷ ക​രാ​റി​ന്‍റെ രേ​ഖ കാ​ണി​ച്ച്​ ബാ​ബു​ജി​യെ​യും ഭാ​ര്യ​യെ​യും ഒ​ഴി​പ്പി​ക്കു​ക​യും ചെ​യ്തു. സ്വ​ന്ത​മാ​യി 65 സെ​ന്‍റ്​ ഭൂ​മി​യും 10 മു​റി​ക​ളോ​ടു​കൂ​ടി​യ വീ​ടു​മു​ള്ള വ​യോ​ധി​ക​രാ​യ ബാ​ബു​ജി​യും ഭാ​ര്യ​യും ഒ​രു​വ​ർ​ഷ​മാ​യി സ്ഥാ​പ​ന​ത്തി​നു​മു​ന്നി​ലെ ഷെ​ഡി​ൽ സ​മ​രം ന​ട​ത്തു​ക​യാ​ണ്. ബു​ധ​നാ​ഴ്ച​ രാ​വി​ലെ 10ന്​ ​ജ​ന​താ​ദ​ൾ യു ​ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. വ​ർ​ഗീ​സ്​ ജോ​ർ​ജ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. പ്ര​ഫ. കു​സു​മം ജോ​സ​ഫ്​ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​ഡ്വ. പി.​എ. പൗ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kadamuri strike
News Summary - Kadamuri strike: Indefinite hunger strike from today
Next Story