കെ. കാർത്തിക് ജില്ല പൊലീസ് മേധാവിയായി ചുമതലയേറ്റു
text_fieldsജില്ല പൊലീസ് മേധാവിയായി ചുമതലയേറ്റ കെ. കാർത്തിക് മുൻ മേധാവി ഡി. ശിൽപയെ ഹസ്തദാനം ചെയ്യുന്നു
കോട്ടയം: ഗുണ്ടാപ്രവർത്തനങ്ങൾ, സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ, മയക്കുമരുന്ന് മാഫിയ എന്നിവക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കെ. കാർത്തിക്. ജില്ല പൊലീസ് മേധാവിയായി ചുമതലയേറ്റശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളിൽ കൃത്യമായി നടപടിയെടുക്കുമെന്നും ഡിവൈ.എസ്.പി അടക്കം നാല് പൊലീസുകാർക്ക് ഗുണ്ടകളുമായുള്ള ബന്ധം കണ്ടെത്തിയ വിഷയത്തിൽ കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കിയശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മുൻ ജില്ല പൊലീസ് മേധാവി ഡി. ശിൽപയും, മറ്റ് പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് പുതിയ ജില്ല പൊലീസ് മേധാവിയെ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

