Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകുവൈത്തിൽ ജോലി...

കുവൈത്തിൽ ജോലി വാഗ്​ദാനം; സംസാരശേഷിയില്ലാത്തവരിൽനിന്ന്​ പണം തട്ടി, ക്രൈംബ്രാഞ്ച് ​അന്വേഷണത്തിന്​ ഡി.ജി.പിയുടെ നിർ​േദശം

text_fields
bookmark_border
കുവൈത്തിൽ ജോലി വാഗ്​ദാനം; സംസാരശേഷിയില്ലാത്തവരിൽനിന്ന്​ പണം തട്ടി, ക്രൈംബ്രാഞ്ച് ​അന്വേഷണത്തിന്​ ഡി.ജി.പിയുടെ നിർ​േദശം
cancel
കോ​ട്ട​യം: സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത നി​ര​വ​ധി പേ​രി​ൽ​നി​ന്ന്​ കു​വൈ​ത്തി​ൽ ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ വ​ൻ​തു​ക ത​ട്ടി​യ കേ​സ്​ ഡി.​ജി.​പി ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണ​ത്തി​ന്​ വി​ട്ടു. വെ​ള്ളി​യാ​ഴ്​​ച എ​സ്.​പി. ഓ​ഫി​സി​ൽ ന​ട​ന്ന ഡി.​ജി.​പി​യു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ലാ​ണ്​ ന​ട​പ​ടി.

കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 13 പ​രാ​തി​ക്കാ​രാ​ണ്​ അ​ദാ​ല​ത്തി​ന്​ വ​ന്ന​ത്. സ്​​ത്രീ​ക​ള​ട​ക്കം കേ​ര​ള​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​ 90 പേ​ർ ത​ട്ടി​പ്പി​നി​ര​യാ​യ​താ​യി പ​രാ​തി​ക്കാ​ർ പ​റ​ഞ്ഞു. പ​ല ആ​ളു​ക​ളാ​ണ്​ ഇ​വ​രി​ൽ​നി​ന്ന്​ പ​ണം വാ​ങ്ങി​യ​തെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്​. ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ സ​ജി ജോ​സ​ഫ്, കു​വൈ​ത്ത്​​ സ്വ​ദേ​ശി ബ​ദ​ർ ഹെ​ർ​ല​ൽ ഫ​വാ​സ്​ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ ഒ​രു വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ പ​ണം ത​ട്ടി​യ​ത്. ​ഇ​വ​രും സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത​വ​രാ​ണ്. വി​ഡി​യോ കാ​ളി​ലൂ​ടെ​യാ​ണ്​ ഇ​വ​ർ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​ത്. സ​ജി ജോ​സ​ഫ്​ നേ​ര​ത്തേ കു​വൈ​ത്തി​ൽ ജോ​ലി ചെ​യ്​​തി​രു​ന്നു. ഈ ​പ​രി​ച​യം വെ​ച്ചാ​ണ്​ ജോ​ലി വാ​ങ്ങി​​ക്കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞ​ത്. ചി​ല​ർ​ക്ക്​ ജ​ല​വി​ഭ​വ വ​കു​പ്പി​ലാ​ണ്​ ​േജാ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത​ത്. മ​റ്റു ചി​ല​ർ​ക്ക്​ പെ​യ്​​ൻ​റി​ങ് ജോ​ലി​യും. അ​ടൂ​ർ പ​ഴ​കു​ളം പ​ന്ത​പ്ലാ​വി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ജോ​ൺ​സ​ൻ തോ​മ​സി​ന്​ ന​ഷ്​​ട​പ്പെ​ട്ട​ത്​ ഒ​ന്ന​ര ല​ക്ഷം രൂ​പ​യാ​ണ്.

വാ​യ്​​പ വാ​ങ്ങി​യാ​ണ്​ 2019ൽ ​ഈ പ​ണം ബാ​ങ്ക്​ മു​ഖേ​ന ന​ൽ​കി​യ​ത്. ഉ​ട​ൻ വി​സ ന​ൽ​കു​മെ​ന്ന്​ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ന​ട​ന്നി​ല്ല. ഫോ​ൺ വി​ളി​ച്ച​പ്പോ​ൾ സ്വി​ച്ചോ​ഫാ​ക്കി. ഇ​പ്പോ​ൾ വി​വ​ര​മി​ല്ല. 2020 ൽ ​​പ​ന്ത​ളം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും എ​തി​ർ​ഭാ​ഗ​ത്തു​ള്ള​വ​ർ സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത​വ​രാ​യ​തി​നാ​ൽ ഇ​ട​പെ​ടാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്നാ​ണ്​ അ​റി​യി​ച്ച​ത്. മ​റ്റൊ​ര​ു വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ പ​ണം വാ​ങ്ങി​യ​ത്​ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ സു​ബ്ര​ഹ്​​മ​ണ്യ​നാ​ണ്. ഇ​യാ​ളെ​യും ഫോ​ണി​ൽ കി​ട്ടു​ന്നി​ല്ല.

ത​ങ്ങ​ൾ​ക്ക്​ പ​ണം തി​രി​ച്ചു​കി​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യാ​ണ്​ ഇ​വ​ർ ഡി.​ജി.​പി​യു​ടെ അ​ദാ​ല​ത്തി​ൽ എ​ത്തി​യ​ത്. പ​രാ​തി കേ​ട്ട അ​ദ്ദേ​ഹം പ​ല ജി​ല്ല​ക​ളി​ൽ​നി​ന്ന്​ പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലും സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​മാ​യ​തി​നാ​ലും കേ​സ്​ ക്രൈം​ബ്രാ​ഞ്ചി​ന്​ വി​ടാ​മെ​ന്ന്​ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ത​ത്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന്​ പ​രാ​തി​ക്കാ​രെ ബ​ന്ധ​പ്പെ​ടു​മെ​ന്നും ഡി.​ജി.​പി അ​റി​യി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:job offer fraudspeechless
News Summary - Job offer in Kuwait; Money was stolen from the speechless
Next Story