കോരുത്തോട്ടിൽ മഞ്ഞപ്പിത്തം; 15 പേർക്ക് സ്ഥിരീകരിച്ചു
text_fieldsആരോഗ്യ വകുപ്പ് അധികൃതർ കോരുത്തോട് പഞ്ചായത്തിൽ ബോധവത്കരണം നടത്തുന്നു
കോരുത്തോട്: കോരുത്തോട് പഞ്ചായത്തിൽ 15 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു.പഞ്ചായത്തിലെ മാങ്ങാപ്പേട്ട, 504 കോളനി എന്നിവിടങ്ങളിലെ 15 പേർക്കാണ് കുടിവെള്ളത്തിൽനിന്ന് മഞ്ഞപ്പിത്തം ബാധിച്ചതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയത്. സ്വകാര്യ കുടിവെള്ള വിൽപനക്കാരിൽനിന്ന് വാങ്ങി വെള്ളം ഉപയോഗിച്ചവർക്കാണ് ഭൂരിഭാഗവും രോഗം കണ്ടെത്തിയത്. ഇവർക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന കച്ചവടക്കാർ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നവരാണന്നും കണ്ടെത്തി.
കൂടാതെ 504 കോളനിയിൽ അനധികൃതമായി മദ്യം വിൽപന നടത്തുന്ന കടയിൽനിന്നും വാങ്ങുന്നവർ മദ്യം സമീപത്തെ കിണറിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ഇവിടെ നിന്നും മദ്യപിച്ചവർക്കും രോഗം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
മേഖലയിലെ ജനങ്ങൾക്ക് ബോധവത്കരണം നൽകാനും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും പഞ്ചായത്ത് ഓഫിസിൽ ചേർന്ന യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു, ആരോഗ്യ വകുപ്പ് ഇൻസ്പെക്ടർ സന്തോഷ് മാത്യു, ജെ.എച്ച്.ഐ അനീഷ്, ടെക്നിക്കൽ അസിസ്റ്റന്റ് ബൈജു. പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.