കോട്ടയത്തെ ചൂടാണ് ചൂട്
text_fieldsകോട്ടയം: മുൻവർഷങ്ങളുടെ തനിയാവർത്തനമായി ജില്ല വേനൽച്ചൂടിൽ ചുട്ടുപൊള്ളുന്നു. കാലാവസ്ഥാവകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ഇത്തവണ 38.2 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില കോട്ടയത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം ഇതേസമയം 38.5 ഡിഗ്രി വരെ കോട്ടയത്ത് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞവർഷങ്ങളിലേത് പോലെ ഇത്തവണ ചൂട് 40 കടക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്.
ചെറിയ മഴ പെയ്തിട്ടും ചൂടിന് ശമനമില്ല. പകല്‍ പുറത്തിറങ്ങാന്‍ കഴിയാത്തവിധം ചൂട് കൂടിയതിനൊപ്പം യു.വി (അള്‍ട്രാവയലറ്റ്) ഇന്‍ഡക്സ് വര്‍ധിച്ചതും ജീവിതം ദുസ്സഹമാക്കുന്നു. രണ്ടുദിവസമായി ജില്ലയിലുടനീളം അസഹനീയമായ ചൂടാണ് അനുഭവപ്പെട്ടത്. നഗരപ്രദേശങ്ങളിലായിരുന്നു അസ്വസ്ഥതയേറെയും. കോട്ടയത്തും വൈക്കത്തും കഴിഞ്ഞദിവസം താപനില 40 ഡിഗ്രിക്ക് അടുത്തുവരെ എത്തി. ജില്ലയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 36 ഡിഗ്രിയായിരുന്നു. എന്നാല്‍, ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനിലാണ് താപനില 40 ഡിഗ്രിക്ക് അടുത്തെത്തിയത്. കോട്ടയത്ത് 39.5 ഡിഗ്രിയും വൈക്കത്ത് 39.3 ഡിഗ്രിയും രേഖപ്പെടുത്തി. ഏതാനും ദിവസത്തെ ഇടവേളക്ക് ശേഷമാണ് താപനില ഇത്രയും ഉയര്‍ന്നത്.
വെയിൽ ഏൽക്കാതിരിക്കാൻ കാർഡ് ബോർഡ് തലയിൽ െവച്ച വയോധികൻ, തിരുനക്കര മൈതാനത്ത്നിന്ന്
കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പതിവിലും ചൂട് കൂടുതലാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ചില ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സമാനമായാണ് ചൂടിന്റെ വര്‍ധന. ശരാശരി താപനിലയില്‍ നിന്ന് നാല് മുതല്‍ അഞ്ച് ഡിഗ്രി വരെ താപനില ഉയരുമ്പോഴാണ് ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുന്നത്. രാത്രി താപനിലയും ഉയര്‍ന്നുനില്‍ക്കുന്നതും അസ്വസ്ഥത വര്‍ധിപ്പിക്കുന്നതായി നിരീക്ഷകര്‍ പറയുന്നു. യു.വി ഇന്‍ഡക്സ് ആറ് കടന്നാല്‍ മഞ്ഞ അലര്‍ട്ടും എട്ട് മുതല്‍ 10 വരെ ഓറഞ്ച് അലര്‍ട്ടും 11ന് മുകളില്‍ റെഡ് അലര്‍ട്ടുമാണ്. ഉഷ്ണമേഖല പ്രദേശങ്ങളിലും മലയോരങ്ങളിലും യുവി തോത് പൊതുവെ ഉയര്‍ന്നിരിക്കും.
കരുതൽ വേണം
അൾട്രാവൈലറ്റ് ഇൻഡക്സിൽ ഉയർന്ന സൂചിക രേഖപ്പെടുത്തിയതിനാൽ രാവിലെ 10 മുതൽ വൈകീട്ട് മൂന്ന് വരെ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അള്‍ട്രാവയലറ്റ് വികിരണങ്ങളുടെ വര്‍ധന ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കും.
വെയിലത്ത് ജോലിചെയ്യുന്നവരും ചർമ, നേത്ര രോഗങ്ങൾ ഉള്ളവരും കാൻസർ പോലെ ഗുരുതരരോഗങ്ങളോ രോഗപ്രതിരോധ ശേഷി കുറഞ്ഞവരും പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്. ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. കുടയോ തൊപ്പിയോ സണ്‍ഗ്ലാസോ ഉപയോഗിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

