Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightമ്യൂസിയമല്ല, മൊബൈൽ...

മ്യൂസിയമല്ല, മൊബൈൽ സർവിസ്​ സെൻററാണ്

text_fields
bookmark_border
shamnas mobile service center
cancel
camera_alt

അപൂർവ നാണയങ്ങളുടെയും കറൻസികളുടെയും ശേഖരത്തി​െനാപ്പം ഷംനാസ്​ 

കോട്ടയം: ഷംനാസി​െൻറ ഏറ്റുമാനൂരിലെ മൊബൈൽ സർവിസ്​ സെൻററിൽ ആദ്യമായെത്തുന്നവർ ഒന്നമ്പരക്കും. തങ്ങളെത്തിയത്​ മൊബൈൽ സർവിസ്​ സെൻററിലാണോ മ്യൂസിയത്തിലാണോ എന്ന്​. മേശപ്പുറത്ത്​ ഗ്ലാസിനടിയിൽ നിരത്തിവെച്ചിരിക്കുന്ന നാണയങ്ങൾ, ചുമരിൽ ഫോ​ട്ടോ ഫ്രെയിമിലാക്കി തൂക്കിയിട്ട അത്യപൂർവ കറൻസികൾ, പോസ്​റ്റ്​കാർഡുകൾ.

അതിനപ്പുറത്ത്​ 'ഇതുതന്നെയാണ്​ നിങ്ങളു​ദ്ദേശിച്ച കട' എന്ന്​ പറഞ്ഞ്​ ചിരിയോടെ സ്വീകരിക്കുന്ന ഷംനാസും. 202 ലേറെ രാജ്യങ്ങളുടെ നാണയങ്ങളും വിവിധ രാജ്യങ്ങളുടെ നിലവിലുള്ളതും ഇല്ലാത്തതുമായ കറൻസികളും കൈവശമുള്ള​ സമ്പന്നനാണ്​ ഷംനാസ്.​

സ്​കൂൾ കാലം മുതലേ ഷംനാസ്​ ശേഖരിച്ചുതുടങ്ങിയവയാണിവ. കടയിലെത്തുന്നവർക്ക്​ നേര​േമ്പാക്കിനായാണ്​ നാലായിരത്തോളം നാണയങ്ങളും കറൻസികളും പോസ്​റ്റ്​കാർഡുകളും പ്രദർശിപ്പിച്ചിട്ടു​ള്ളത്​​. കടുത്തുരുത്തി എസ്​.ഐ ആയി വിരമിച്ച കണിയാംപറമ്പിൽ കെ.കെ. ഷംസുവി​െൻറയും നബീസയുടെയും മകനായ ഷംനാസിന്​​ അഞ്ചാംക്ലാസ്​ മുതലേ ഇത്തരം നാണയങ്ങൾ ശേഖരിക്കൽ വിനോദമായിരുന്നു. വീട്ടിലെ ഗ്ലാസ്​ കൊണ്ടുള്ള മേശക്കടിയിൽ പിതാവ്​ സൂക്ഷിച്ചുവെച്ചിരുന്ന നാണയങ്ങളാണ്​ ആ കമ്പത്തിലേക്ക്​ ഷംനാസിനെ കൈപിടിച്ചുകയറ്റിയത്​.

വിദേശത്തുനിന്നു വരുന്ന പരിചയക്കാരോടും ബന്ധുക്കളോടുമെല്ലാം ഷംനാസ്​ നാണയങ്ങൾ ചോദിച്ചുവാങ്ങി. സ്​കൂളിൽ ന്യൂമിസ്​മാറ്റിക്​ ക്ലബി​െൻറ ഭാഗമായതോടെ ആ പ്രിയവും വളർന്നു. അന്ന്​ ​നാണയശേഖരം തുടങ്ങിയ കൂട്ടുകാർ പാതിവഴിക്ക്​ നിർത്തിയെങ്കിലും ഷംനാസ്​ ആ ഇഷ്​ടം ഉപേക്ഷിച്ചില്ല.

പിന്നീട്​ കൂട്ടുകാർ അവരുടെ കൈയിലുണ്ടായിരുന്നവയടക്കം ഷംനാസിന്​ കൈമാറി. ഇപ്പോൾ 15,000 ത്തിലേറെ നാണയങ്ങൾ കൈവശമുണ്ട്​. ഷംനാസി​െൻറ കമ്പം അറിയാവുന്ന വിദേശത്തുള്ള സൃഹൃത്തുക്കളെല്ലാം വരു​േമ്പാൾ അവിടത്തെ കറൻസികളും നാണയങ്ങളും നൽകും. ചെറിയ നോട്ട്​ ബുക്കി​െൻറ അത്ര വലുപ്പമുള്ള സോവിയറ്റ്​ യൂനിയ​െൻറ 100 റൂബിളി​െൻറ കറൻസി അടക്കം കൈയിലുണ്ട്​. അക്ഷരമാലാക്രമത്തിൽ ആൽബത്തിലാക്കിയാണ്​ വീട്ടിൽ നാണയങ്ങൾ സൂക്ഷിച്ചിട്ടുള്ളത്​.

രേഷ്​മയാണ്​ ഭാര്യ. റിഷാം, അജ്​മൽ എന്നിവർ മക്കളും. നാട്ടകം പോളിടെക്​നിക്കിൽ തുടർവിദ്യാഭ്യാസകേന്ദ്രത്തിലും അസാപി​െൻറ ക്ലാസുകളിലും മൊബൈൽ ഫോൺ റിപ്പയർകോഴ്​സ്​ അധ്യാപകൻ കൂടിയാണ്​ മുപ്പത്തഞ്ചുകാരനായ ഷംനാസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamCoins and currencymobile servicemuseum
News Summary - It is a mobile service center, not a museum
Next Story