വൈക്കം മൃഗാശുപത്രി ഒന്നാംഘട്ട ഉദ്ഘാടനം
text_fieldsകോട്ടയം: വൈക്കം മൃഗാശുപത്രി കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായ ഒന്നാംഘട്ടം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. രണ്ടാംഘട്ട നിർമാണത്തിന് 29 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു.
രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ രണ്ട് ഷിഫ്റ്റിലായി പ്രവർത്തിക്കുന്ന വൈക്കം മൃഗാശുപത്രി, സംസ്ഥാന സർക്കാർ തെരഞ്ഞെടുത്ത 12 മണിക്കൂർ സേവനം ലഭ്യമാക്കുന്ന 31 സ്ഥാപനങ്ങളിൽ ഒന്നാണ്. ക്ഷീര മേഖലയിൽ മികവ് പുലർത്തിയ കർഷകരെ മന്ത്രി ആദരിച്ചു. വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ അധ്യക്ഷതവഹിച്ചു.
പശുക്കളിലെ സാംക്രമിക രോഗങ്ങളും പ്രതിരോധ മാർഗങ്ങളും ശാസ്ത്രീയ തീറ്റക്രമവും എന്ന വിഷയത്തിൽ സെമിനാറും നടന്നു. കൗൺസിലർ ഡി. രഞ്ജിത്ത് കുമാർ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. മാത്യു ഫിലിപ്പ്, ജില്ല മൃഗസംരക്ഷണ ഓഫിസർ പി.കെ. മനോജ് കുമാർ, ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ആർ. ഉഷ, മൃഗാശുപത്രി സീനിയർ സർജൻ ഡോ. എസ്. സെങ്കോട്ടയ്യൻ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ എസ്. അരവിന്ദ് സച്ചിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എബ്രഹാം പഴേകടവൻ, എം.കെ. രവീന്ദ്രൻ, മധു ആർ. പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

