Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയത്ത്​ പുതിയ...

കോട്ടയത്ത്​ പുതിയ ഭരണസമിതിയെ കാത്തിരിക്കുന്നത്​ പാതിവഴിയിൽ മുടങ്ങിയ വികസന പ്രവൃത്തികൾ

text_fields
bookmark_border
കോട്ടയത്ത്​ പുതിയ ഭരണസമിതിയെ കാത്തിരിക്കുന്നത്​ പാതിവഴിയിൽ മുടങ്ങിയ വികസന പ്രവൃത്തികൾ
cancel
camera_alt

കെ.എസ്​.ആർ.ടി.സി ബസ്​സ്​റ്റാൻഡ്

കോട്ടയം: പാതിവഴിയിൽ മുടങ്ങിയ വികസന പ്രവൃത്തികൾ, അടിസ്ഥാന സൗകര്യങ്ങളു​െട അഭാവം...നഗരസഭയിൽ പുതിയ ഭരണസമിതിയെ കാത്തിരിക്കുന്നത്​​ ഒരുപിടി വെല്ലുവിളികളാണ്​​. ഒന്നല്ല, ഒ​ട്ടേറെ പദ്ധതികളാണ്​ നഗരസഭക്ക്​ നാണക്കേടായി നോക്കുകുത്തികളായുള്ളത്​. ഇവയിൽ അടിസ്ഥാന സൗകര്യവികസനം മുതൽ ടൂറിസം പദ്ധതികൾ വരെയുണ്ട്​. പൂർണമായി പരിഹാരം കാണാനാവാത്ത ജനകീയപ്രശ്​നങ്ങൾ വേറെയും​​. നഗരസഭയുടെ സത്വര ​ശ്രദ്ധ പതിയേണ്ട വിഷയങ്ങളാണിവ.

ഭരണസിമിതി മാറിയതോടെ കാര്യങ്ങൾക്ക്​ ഇത്തവണയെങ്കിലും മാറ്റംവരുമെന്ന പ്രതീക്ഷയിലാണ്​ ജനം. നാണക്കേടാണ്​ കെ.എസ്​.ആർ.ടി.സി ബസ്​സ്​റ്റാൻഡ്, പൊളിച്ചുപണിയാൻ പദ്ധതി ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നിട്ടും തകർന്നുവീഴാറായ ​കെട്ടിടത്തിനോ കുണ്ടും കുഴിയും നിറഞ്ഞ ബസ്​സ്​റ്റാൻഡിനോ മാറ്റമില്ല. ശബരിമല തീർഥാടകരടക്കം നിരവധിപേർ വന്നുപോവുന്ന ബസ്​സ്​റ്റാൻഡാണിത്​. യാത്രക്കാർക്കോ ജീവനക്കാർക്കോ ആവശ്യത്തിന്​ സൗകര്യങ്ങളില്ല.

ബസ്​സ്​റ്റാൻഡിലെ സെപ്​റ്റിക്​ ടാങ്ക്​ പൊട്ടി മാലിന്യം റോഡിലേക്കൊഴുകുന്നതും​ പതിവാണ്​. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗതാഗത മന്ത്രിയായിരിക്കെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചെങ്കിലും ഭരണം മാറിയതോടെ എല്ലാം തകിടം മറിയുകയായിരുന്നു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരുകോടി ബസ്​സ്​റ്റാൻഡ്​ നിർമാണത്തിന്​ അനുവദിച്ചിട്ടുണ്ട്​. ഹാബിറ്റാറ്റിനാണ്​ നിർമാണച്ചുമതല. ആധുനിക രീതിയിലുള്ള ബസ്​സ്​റ്റാൻഡാണ്​ വിഭാവനം ചെയ്യുന്നത്​.

നിർമാണം പൂർത്തിയായാൽ നഗരത്തിന്​ അതൊരു മുതൽക്കൂട്ടാവും. എന്നാൽ, ഇതെല്ലാം പറയുന്നതല്ലാ​െത ഒന്നും നടപ്പാവുന്നില്ല. കാലപ്പഴക്കം ചെന്ന കെട്ടിടം ഏതുനിമിഷവും പൊളിഞ്ഞുവീഴാവുന്ന സ്ഥിതിയിലാണ്.

ആകാശം നോക്കി ആകാശ​പ്പാത

ആകാശപ്പാതയുടെ തൂണുകൾ ജനങ്ങളെ ഭീതിയിലാക്കി നഗരത്തില്‍ നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. തിരക്കേറിയ ജങ്​ഷനിൽ ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനും കാൽനടക്കാർക്ക്​ വേണ്ടിയുമാണ്​ ആകാശപ്പാത വിഭാവനം ചെയ്​തത്​. 5.74 കോടി ചെലവിൽ നിർമിക്കുന്ന ഇതിൽ കച്ചവടസ്ഥാപനങ്ങൾ, കോഫീ ഷോപ്പ‌്, മുകളിലേക്ക്​ കയറാൻ എസ‌്കലേറ്റർ തുടങ്ങിയവയായിരുന്നു ആദ്യം പ്രഖ്യാപിച്ചത്​.

പിന്നീട്​​ രൂപരേഖ മാറ്റിയതോടെ അതേച്ചൊല്ലി നിർമാണപ്രവർത്തനങ്ങൾ നീണ്ടു. തുരുമ്പ്​ പിടിച്ചുതുടങ്ങിയ തുണുകൾ തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ്​ വന്ന്​ പെയിൻറ്​ ചെയ്​തതല്ലാതെ പിന്നീടൊന്നും സംഭവിച്ചില്ല. നിര്‍മാണത്തിനായി കരാറെടുത്ത കിറ്റ്കോയുടെ ചുമതലക്കാരില്‍ അടിക്കടിയുണ്ടാകുന്ന സ്ഥാനചലനമാണ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന് പിന്നിലെന്ന്​ പറയുന്നു.

നഗരസഭയുടെ​ നാലര സെൻറ്​ സ്ഥലത്താണ്​ തൂണുകൾ നിൽക്കുന്നത്​. വിഭാവനം ചെയ്​ത പദ്ധതി വേഗത്തിൽ നടപ്പാക്കുകയോ ആ സ്​ഥലം മറ്റേതെങ്കിലും വിധത്തിൽ ജനങ്ങൾക്ക്​ ഉപയോഗയോഗ്യമാക്കുകയോ ആണ്​ വേണ്ടത്​.

വെളിച്ചമില്ലാത്ത വികസന ഇടനാഴി

നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാനാണ്​ വികസന ഇടനാഴിയായി ഈരയിൽക്കടവ്​ ബൈപാസ്​ റോഡ്​ നിർമിച്ചത്​. കൊടൂരാറിന് കുറുകെ പാലം പണിതാണ് പൂര്‍ത്തിയാക്കിയത്. കെ.കെ റോഡില്‍നിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് പാലത്തിലൂടെ എം.സി റോഡില്‍ എത്താന്‍ കഴിയും.

ചങ്ങനാ​േശ്ശരിയില്‍നിന്ന്​ വരുന്ന വാഹനങ്ങള്‍ക്ക് എം.സി റോഡില്‍ മണിപ്പുഴയിൽനിന്ന് കോട്ടയം വികസന ഇടനാഴി വഴി കെ.കെ റോഡില്‍ പ്രവേശിക്കാം. നഗരത്തില്‍ ജില്ല ആശുപത്രി ഭാഗത്തേക്ക് എത്തേണ്ടവര്‍ക്ക് മനോരമ ജങ്​ഷനിലെത്തി ഇവിടേക്ക് പോവാന്‍ കഴിയും.

ആധുനിക രീതിയിൽ റോഡ്​ വന്നെങ്കിലും ഇതുവരെ വഴിവിളക്കുകൾ സ്ഥാപിക്കാനായില്ല. വെളിച്ചമില്ലാത്തതിനാൽ ഇവിടം ഇപ്പോഴും മാലിന്യം തള്ളാനുള്ള ഇടമാണ്​. ഇരുട്ടായാൽ ഇതുവഴി സഞ്ചാരം എളുപ്പമല്ല. വെളിച്ചമില്ലാത്തത്​ അപകടഭീഷണിയുമുയർത്തുന്നു. രണ്ട്​ യുവാക്കൾ അടുത്തടുത്ത ദിവസങ്ങളിൽ ഇവിടെ അപകടത്തിൽ മരിച്ചിരുന്നു.

കരതൊട​ാതെ കോടിമത പാലം

ആധുനിക രീതിയിൽ നിർമിച്ച കോടിമത നാലുവരിപ്പാത തുടങ്ങുന്നിടത്ത്​ വർഷങ്ങളായി മറുകര തൊടാതെ നിൽക്കുകയാണ്​ പുതിയപാലം. മൂന്നാം സ്‌പാന്‍ നിര്‍മിക്കേണ്ട സ്ഥലത്തെ കുടുംബത്തി​െൻറ പുനരധിവാസം നടപ്പാകാത്തതാണ്​ നിര്‍മാണം സ്‌തംഭിക്കാന്‍ കാരണം. 12 മീറ്റര്‍ വീതിയും ഇരുവശങ്ങളിൽ ഒന്നരമീറ്റര്‍ നടപ്പാതയും അടക്കം പാലം നിര്‍മിക്കാനായിരുന്നു കരാര്‍.

നിർമാണം ആരംഭിക്കുന്നതിനുമുമ്പ്​ പുറമ്പോക്ക്​ താമസക്കാരെ പുനരധിവസിപ്പിച്ച്​ ഭൂമി കരാറുകാരന്​ കൈമാറാൻ കഴിഞ്ഞില്ല. സ്ഥലം വിട്ടുകിട്ടാതെ വന്നതോടെ പാലം പാതിയിലാക്കി കരാറുകാരൻ പോയി. പുറ​േമ്പാക്കിലുള്ളവരെ പുനരധിവസിപ്പിക്കാൻ സ്ഥലം കണ്ടെത്തേണ്ടത്​ നഗരസഭയാണ്​. നഗരസഭ കണ്ടെത്തി നല്‍കിയെന്ന് പറയപ്പെടുന്ന ഭൂമി വാസയോഗ്യമല്ലെന്നാണ് പുറ​േമ്പാക്കിലുള്ളവരുടെ വാദം. ഇവർക്ക്​ പോവാനും മറ്റൊരിടമില്ല.

എം.സി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് രണ്ടാംപാലം എന്ന പദ്ധതി രൂപവത്​കരിച്ചത്. പഴയ പാലത്തി​െൻറ വീതിക്കുറവ് അപകടത്തിനും കാരണമാവുന്നുണ്ട്.

കോടികൾ ചെലവിട്ട കച്ചേരിക്കടവ്​ വാട്ടർ ഹബ്​

നഗരത്തിലെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട്​ വിനോദസഞ്ചാര വകുപ്പാണ്​ തിരുനക്കര കച്ചേരിക്കടവിൽ വാട്ടർ ഹബ്​ നിർമിച്ചത്​. മൂന്നുവർഷം മുമ്പ്​ നിർമാണം പൂർത്തിയാക്കിയെങ്കിലും ഇതുവരെ തുറക്കാനായില്ല. കച്ചേരിക്കടവ്​-കോടിമത റൂട്ടിൽ ബോട്ട്​ സവാരിയും ലക്ഷ്യമിട്ടിരുന്നു.

എട്ടുകോടി ചെലവിട്ട്​ കുട്ടികൾക്കായി പാർക്ക്​, നടപ്പാത, ഇൻഫർമേഷൻ സെൻറർ, ഇരിപ്പിടങ്ങൾ, ബോട്ട്​ ടെർമിനൽ, ലഘുഭക്ഷണശാല തുടങ്ങിയവയാണ്​ വാട്ടർഹബി​െൻറ ഭാഗമായി നിർമിച്ചത്​. എന്നാൽ, കെട്ടിടങ്ങളെല്ലാം വെറുതെകിടന്ന്​ നശിക്കുകയാണ്​. അലങ്കാരവിളക്കുകളും ഇരിപ്പിടങ്ങളുമെല്ലാം തകർന്നു. തോട്ടിൽ പോളനിറഞ്ഞു. പൊതുജനങ്ങൾക്കായി തുറന്നുകൊടുത്താൽ നഗരത്തിനകത്ത്​ നാട്ടുകാർക്ക്​ മികച്ച വിശ്രമകേന്ദ്രമാവും ഇത്​.

സ്​ത്രീസൗഹൃദമാവണം

സ്​ത്രീകൾക്കായി നഗരത്തിൽ ഒരിടം വേണം.​ പകൽസമയങ്ങളിൽ ശുചിമുറിയടക്കമുള്ള വിശ്രമകേന്ദ്രമായും രാത്രി നഗരത്തിലെത്തുന്നവർക്ക്​ അഭയകേന്ദ്രമായും ഇവ പ്രവർത്തിക്കണം. സ്​ത്രീകൾക്ക്​ എപ്പോഴും കയറിച്ചെല്ലാൻ സുരക്ഷിതത്വമുണ്ടാവണം.

നാഗമ്പടത്ത്​ ഇൗ ലക്ഷ്യത്തോടെ ഷീ ലോഡ്​ജ്​ കഴിഞ്ഞ ഭരണസമിതി പൂർത്തിയാക്കിയിട്ടു​ണ്ടെങ്കിലും തുറന്നുനൽകിയിട്ടില്ല. സ്ത്രീകൾക്കായുള്ള ശുചിമുറികൾ യഥാസമയം അറ്റകുറ്റപ്പണി നടത്തി തുറക്കാൻ നടപടിയുണ്ടാകണം. നാഗമ്പടം, തിരുനക്കര, കെ.എസ്​.ആർ.ടി.സി ബസ്​സ്​റ്റാൻഡുകളിൽ ശുചിമുറികളു​ണ്ടെങ്കിലും തിരക്ക്​ കൂടിയ ഇത്തരം സ്ഥലങ്ങളിൽ സ്​ത്രീകൾക്ക്​ ​ശുചിമുറി ഉപയോഗിക്കാൻ മടിയാണ്​.

പഴയ പൊലീസ്​ സ്​റ്റേഷൻ മൈതാനം, തിരുനക്കര, നാഗമ്പടം ബസ്​സ്​റ്റാൻഡ്​ എന്നിവിടങ്ങളിലെ ഷീ ടോയ്​ലറ്റുകൾ മിക്കവാറും അടഞ്ഞുകിടക്കുകയാണ്​ പതിവ്​.

ചുങ്കത്തുമുപ്പത്​ പൊക്കുപാലം

കാരാപ്പുഴ നാടങ്കരി പാലം, പതിനാറിൽചിറ പാലം, പാറേച്ചാൽ പാലം, ചുങ്കത്തുമുപ്പത്​ ഇരുമ്പുപാലം, കാഞ്ഞിരം പാലം എന്നിങ്ങനെ അഞ്ച്​ പൊക്കുപാലങ്ങളാണ്​ കോട്ടയം-ആലപ്പുഴ റൂട്ടിൽ കോടിമതയിൽനിന്ന്​ മീനച്ചിലാറി​െൻറ കൈവഴിയിലുള്ളത്​. ഇതിൽ ചുങ്കത്തുമുപ്പത്​ പാലം ഒഴികെ ബാക്കിയെല്ലാം ബോട്ട്​ വരു​േമ്പാൾ താൽക്കാലികമായി ഉയർത്തുന്ന പാലമാണ്​. ചുങ്കത്തുമുപ്പത്​ ഇരുമ്പുപാലം മാത്രം വൈദ്യുതിയിലാണ്​ പ്രവർത്തിക്കുന്നത്​​.

മോ​ട്ടോറും കപ്പിയും തുരുമ്പുപിടിച്ചാൽ പാലം പൊക്കാൻ കഴിയുന്നില്ല. അതോടെ ബോട്ട്​ സർവിസ്​ മുടങ്ങും. ബോട്ടിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിലാവും. കെൽ ആണ് പാലം നിർമിച്ചത്. നിർമാണത്തിലെ അശാസ്​ത്രീയതയാണ്​ പാലത്തി​െൻറ തകരാറിനു കാരണമെന്ന്​ ആക്ഷേപമുണ്ട്​.

മറ്റു പാലങ്ങൾപ്പോലെ ​ഉയർത്താവുന്ന പാലം നിർമിക്ക​ാ​െമന്നിരിക്കെയാണ്​ കൂടുതൽ തുക ചെലവിട്ട്​ ഇരുമ്പുപാലം നിർമിച്ചത്​. മൂന്നുലക്ഷംരൂപ അറ്റകുറ്റപ്പണിക്കായി മാത്രം ചെലവിട്ടു.​ കൈകൊണ്ട്​ ഉയർത്തുന്ന പാലം നിർമിക്കണ​െമന്നത്​ നാട്ടുകാരുടെ നിരന്തര ആവശ്യമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam MunicipalityDevelopment work
News Summary - In kottayam Development work is in half way; new new governing body's challenges
Next Story