Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ചുവർഷം, കോ​ട്ട​യം ജില്ലയിൽ തകർന്നത് 13 ധനകാര്യ സ്ഥാ​പ​ന​ങ്ങൾ

text_fields
bookmark_border
300 കോ​ടിയാ​ണ് കു​ന്ന​ത്തുക​ള​ത്തി​ൽ ചി​ട്ടി, ജ്വ​ല്ല​റി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്നത്​
അഞ്ചുവർഷം, കോ​ട്ട​യം ജില്ലയിൽ തകർന്നത് 13 ധനകാര്യ സ്ഥാ​പ​ന​ങ്ങൾ
cancel

കോ​ട്ട​യം: അഞ്ചുവർഷത്തിനിടെ ജില്ലയിൽ തകർന്നത് ചെറുതും വലുതുമായ 13 സ്വകാര്യ ധനകാര്യ സ്ഥാ​പ​ന​ങ്ങൾ. മൂ​ന്നുവ​ർ​ഷം മു​മ്പ് കു​ന്ന​ത്തുക​ള​ത്തി​ൽ ചി​ട്ടി​ഫ​ണ്ട് ക​മ്പ​നി ത​കർന്നതാണ് അ​ടു​ത്തി​ടെ ജി​ല്ല​യി​ലു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ത​ട്ടി​പ്പ്.

300 കോ​ടി​യാ​ണ് കു​ന്ന​ത്തുക​ള​ത്തി​ൽ ചി​ട്ടി, ജ്വ​ല്ല​റി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന​തെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. കു​ന്ന​ത്തു​ക​ള​ത്തി​ൽ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത് ആ​യി​ര​ത്തി​ല​ധി​കം നി​ക്ഷേ​പ​ക​രാ​ണ്. ഇ​വ​രി​ൽ പ​കു​തി​യി​ല​ധി​കം ആ​ളു​ക​ളും പ​രാ​തി​യു​മാ​യി അ​ന്വേ​ഷ​ണസം​ഘ​ത്തെ സ​മീ​പി​ച്ചി​ട്ടി​ല്ല.

കേ​സി​ൽ കോ​ട​തി ന​ട​പ​ടി​ ആ​രം​ഭി​ച്ചെ​ങ്കി​ലും ന​ഷ്​ട​പ​രി​ഹാ​ര തു​ക ഇടപാടുകാർക്ക് പൂർണമായും ല​ഭി​ച്ചി​ട്ടി​ല്ല. ഉ​ട​മയുടെ മ​ക്ക​ൾ, മ​രു​മ​ക്ക​ൾ എ​ന്നി​വ​ർ അറസ്​റ്റിലായെങ്കിലും പിന്നീട് ജാ​മ്യ​ത്തി​ലിറങ്ങി. കേസി​െൻറ തുടക്കത്തിൽ ഉടമ ജീവനൊടുക്കുകയും ചെയ്തു. റി​സീ​വ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ കു​ന്ന​ത്തുക​ള​ത്തി​ൽ ചിട്ടി ത​ട്ടി​പ്പി​ൽ അ​ന്വേ​ഷ​ണം.

2018 മേ​യിൽ കു​ന്ന​ത്തുക​ള​ത്തി​ൽ ജ്വ​ല്ല​റി ഗ്രൂ​പ്പും ചി​ട്ടി​ക്ക​മ്പ​നി​യും പാ​പ്പ​ർ ഹരജി നൽകിയശേ​ഷം സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചുപൂ​ട്ടു​ക​യാ​യി​രു​ന്നു.

മുമ്പ്​ പു​തു​പ്പ​ള്ളി, ച​ങ്ങ​നാ​ശ്ശേ​രി എന്നിവിടങ്ങൾ കേ​ന്ദ്രീ​ക​രി​ച്ച് തുടങ്ങിയ ആ​പ്പി​ൾ ട്രീ ​ത​ട്ടി​പ്പി​ൽ 1000 കോ​ടി​ക്ക് മു​ക​ളി​ലാണ് നിക്ഷേപകർക്ക് നഷ്​ടമായത്. ആ​പ്പി​ൾ ട്രി ​എ​ന്ന പേ​രി​ൽ ഫി​നാ​ഷ്യ​ൽ ക​മ്പ​നി സ്ഥാ​പി​ച്ച​് നൂറുകണക്കിന് ശാഖകളും ആരംഭിച്ചിരുന്നു. കേസിനെ തുടർന്ന് സ്ഥാപനം അ​ട​ച്ചുപൂ​ട്ടി​ ഏ​ഴുവ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും നി​ക്ഷേ​പ​ക​ർ​ക്കു പ​ണം തി​രി​കെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പ​റ​യു​ന്നു.

ഇപ്പോഴും മരുന്നുകച്ചവടവും നിക്ഷേപത്തിന് മൂന്നിരട്ടി വാഗ്ദാനം ചെയ്തും നിരവധി അനധികൃത സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story