ഡോക്ടറുടെ പേരിൽ കള്ളയൊപ്പിട്ട് വ്യാജരേഖ ചമച്ചയാൾക്ക് കഠിനതടവും പിഴയും
text_fieldsകോട്ടയം: ഡോക്ടറുടെ പേരിൽ കള്ളയൊപ്പിട്ട് വ്യാജരേഖ ചമച്ചയാൾക്ക് മൂന്നുവർഷം കഠിനതടവും 10000 രൂപ പിഴയും. വേളൂർ രഹമന്ത് മൻസിലിൽ സലാഹുദ്ദീനെയാണ് (30) കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി എസ്. അനന്തകൃഷ്ണൻ ശിക്ഷിച്ചത്.
2015 ഏപ്രിൽ 14നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വന്തമായി ഉപയോഗിക്കുന്നതിനും, വില്പന നടത്തുന്നതിനുമായി മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ഉറക്കഗുളികകളുടെ ഇനത്തിൽപ്പെട്ട മരുന്നുകൾ വാങ്ങാനായി പ്രതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ബഷീർ പൊൻകുന്നം എന്ന പേരിൽ ഒ.പി ടിക്കറ്റ് വാങ്ങി. ഇതിൽ കോട്ടയം ജില്ല ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. ആഷ പി. നായരുടെ പേരിൽ വ്യാജ ഒപ്പിട്ട ഒ.പി ടിക്കറ്റ് കൈവശം സൂക്ഷിച്ചു.
സംഭവ ദിവസം രാത്രി പ്രതിയെ ഇല്ലിക്കൽ മുനിസിപ്പൽ ഗ്രൗണ്ടിന് സമീപം ഇല്ലിക്കൽ- താഴത്തങ്ങാടി റോഡിൽ സംശയാസ്പദമായി കണ്ടതിനെ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് വ്യാജരേഖ ചമച്ചതായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

