Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനധികൃത പാറഖനനം: ഉപകരണവും വാഹനങ്ങളും പിടിച്ചെടുത്തു
text_fieldsbookmark_border
representational image
Listen to this Article
കോട്ടയം: അകലക്കുന്നം പഞ്ചായത്തിലെ മൂന്നാംവാർഡിൽ കൊഴുവനാൽ ചൂരക്കുന്ന് പ്രദേശത്ത് അനധികൃതമായി പാറഖനനം നടത്തിയതിന് ഉപകരണവും ഇതിനുപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്ത് കേസെടുത്തു. കലക്ടർ ഡോ. പി.കെ. ജയശ്രീയുടെ നിർദേശപ്രകാരം കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാറിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നടപടി.
നാല് വാഹനവും പാറപൊട്ടിക്കുന്നതിനുള്ള ഉപകരണവും പിടിച്ചെടുത്തു. ഉറുമ്പിൽ മാർട്ടിൻ ഫിലിപ് എന്നയാൾക്കെതിരെ പള്ളിക്കത്തോട് പൊലീസ് കേസെടുത്തതായി തഹസിൽദാർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

