Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റവന്യൂ ഭൂമി കൈയേറി അനധികൃത കെട്ടിട നിർമാണമെന്ന്

text_fields
bookmark_border
റവന്യൂ ഭൂമി കൈയേറി അനധികൃത കെട്ടിട നിർമാണമെന്ന്
cancel
camera_alt

അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച​തെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്ന കെ​ട്ടി​ടം

വൈക്കം: റവന്യൂ പുറമ്പോക്ക് ഭൂമി കൈയേറി അനധികൃതമായി നിർമാണം നടത്തി ഉപയോഗിക്കുന്നുവെന്ന് ആക്ഷേപം. വൈക്കം താലൂക്കിൽ ചെമ്പ് വില്ലേജിൽ ബ്രഹ്മമംഗലം കരയിൽ വൈപ്പാടമ്മേൽ ഭാഗത്തുള്ള 6 സെന്‍റോളം വരുന്ന റവന്യൂ പുറമ്പോക്ക് ഭൂമിയാണ് പ്രദേശത്തുള്ള ചിലരുടെ നേതൃത്വത്തിൽ ഏതാനും മാസങ്ങൾക്കു മുൻപ് തട്ടിക്കൂട്ടിയ ട്രസ്റ്റിന്‍റെ മറവിൽ കൈയേറി അനധികൃത നിർമാണം നടത്തിയെന്ന് നാട്ടുകാർ ആരോപിക്കുന്നത്.

റവന്യൂ ഭൂമി കൈയേറുന്നതിന് ചെമ്പ് വില്ലേജ് ഓഫിസിലെ ഓഫിസർമാർക്ക് പങ്കുള്ളതായും പിന്നിൽ അഴിമതി നടന്നിട്ടുള്ളതായി സംശയിക്കുന്നതായും അടിയന്തരമായി റവന്യൂ അധികൃതർ ഇടപെട്ട് അനധികൃത നിർമാണവും കൈയേറ്റവും ഒഴിപ്പിച്ച് ഭൂമി സംരക്ഷിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

റവന്യു അധികൃതർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പരാതി നൽകാനും കോടതിയെ സമീപിക്കാനുമുള്ള തീരുമാനത്തിലാണ് പ്രദേശവാസികൾ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Illegal Building on Revenue Land Detected
Next Story