Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപള്ളിക്കത്തോട്ടിൽ...

പള്ളിക്കത്തോട്ടിൽ ഭാര്യയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരൻ

text_fields
bookmark_border
court
cancel

കോ​ട്ട​യം: പ​ള്ളി​ക്ക​ത്തോ​ട്ടി​ൽ ഭാ​ര്യ​യെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട​ശേ​ഷം വെ​ള്ള​ത്തി​ൽ മു​ക്കി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വ് കു​റ്റ​ക്കാ​ര​നെ​ന്ന്​ കോ​ട​തി. പ​ള്ളി​ക്ക​ത്തോ​ട് സ്വ​ദേ​ശി ബി​ന്ദു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ്​ ഭ​ർ​ത്താ​വ് രാ​ജേ​ഷി​നെ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി (നാ​ല്) വി.​ബി. സു​ജ​യ​മ്മ കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ശി​ക്ഷ ​വെ​ള്ളി​യാ​ഴ്ച വി​ധി​ക്കും. 2015 മാ​ർ​ച്ച് നാ​ലി​നാ​യി​രു​ന്നു കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി ഇ​യാ​ൾ ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ടു​ന്ന​ത് പ​തി​വാ​യി​രു​ന്നു. സം​ഭ​വ​ദി​വ​സ​വും രാ​ജേ​ഷ് വീ​ട്ടി​ലെ​ത്തി ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ടു. തു​ട​ർ​ന്ന്, ഭാ​ര്യ​യെ ത​ള്ളി കി​ണ​റ്റി​ലി​ടു​ക​യാ​യി​രു​ന്നു.

ഇ​തി​നു​ശേ​ഷം രാ​ജേ​ഷും കി​ണ​റ്റി​ൽ ചാ​ടി വെ​ള്ള​ത്തി​ൽ മു​ക്കി​പ്പി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന്​ സാ​ക്ഷി​ക​ൾ കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി. കേ​സി​ൽ 34 സാ​ക്ഷി​ക​ളെ പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്ന് വി​സ്ത​രി​ച്ചു. 27 പ്ര​മാ​ണ​ങ്ങ​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ.​ഗി​രി​ജ ബി​ജു, അ​ഡ്വ. മ​ഞ്ജു മ​നോ​ഹ​ർ, അ​ഡ്വ.​എം.​ആ​ർ. സ​ജ്‌​ന​മോ​ൾ എ​ന്നി​വ​ർ ഹാ​ജ​രാ​യി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder
News Summary - Husband convicted of killing wife by throwing her in well
Next Story