Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎ​ന്ന് വ​രും...

എ​ന്ന് വ​രും മീ​ന​ച്ചി​ലാ​റ്റി​ൽ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ്‍?

text_fields
bookmark_border
എ​ന്ന് വ​രും മീ​ന​ച്ചി​ലാ​റ്റി​ൽ  റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ്‍?
cancel
camera_alt

മീ​ന​ച്ചി​ലാ​റ്റി​ലെ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്‍റെ മാ​തൃ​ക

ഈ​രാ​റ്റു​പേ​ട്ട: മീ​ന​ച്ചി​ലാ​ർ വ​റ്റി​വ​ര​ണ്ട​തോ​ടെ ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ടു​ത്ത ജ​ല​ക്ഷാ​മം. ഇ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി മീ​ന​ച്ചി​ലാ​റ്റി​ൽ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്‌​ജ് പ​ണി​യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ക​യാ​ണ്.

ഇ​തു​സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന ജ​ല​വി​ഭ​വ വ​കു​പ്പ് പ​ഠ​നം ന​ട​ത്തി​യി​രു​ന്നു. പാ​ലം അ​പ്രോ​ച്ച് റോ​ഡി​ന് സ്ഥ​ലം ക​ണ്ടെ​ത്തി ന​ൽ​കു​മെ​ന്ന് ഒ​രു വ​ർ​ഷം മു​മ്പ് ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ പ്ര​മേ​യം മു​ഖേ​ന ജ​ല​വി​ഭ​വ വ​കു​പ്പി​നെ അ​റി​യി​ച്ച​തു​മാ​ണ്. എ​ന്നാ​ൽ, ഇ​തു​വ​രെ ജ​ല​വി​ഭ​വ വ​ക​പ്പ് ഇ​തി​ന് ഫ​ണ്ട് ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഈ​രാ​റ്റു​പേ​ട്ട വ​ട​ക്കേ​ക്ക​ര​യി​ൽ മീ​ന​ച്ചി​ലാ​റ്റി​ൽ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്‌​ജ് പ​ണി​യാ​ൻ വേ​ണ്ടി ടോ​ക്ക​ൻ പ്രൊ​വി​ഷ​ൻ വെ​ച്ച​താ​ണ്. മ​ല​ങ്ക​ര ഡാ​മി​ലെ വെ​ള്ളം മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ൽ എ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​യ മ​ല​ങ്ക​ര ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ പൈ​പ്പ് റോ​ഡി​ൽ ഇ​ട്ട​ത​ല്ലാ​തെ പി​ന്നീ​ട് പ​ദ്ധ​തി തു​ട​ർ​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മീ​ന​ച്ചി​ലാ​റ്റി​ൽ റ​ഗു​ലേ​റ്റ​ർ ബി​ഡ്ജ് പോ​ലു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര ക​ണ്ടെ​ത്താ​നാ​വും.

മ​ഴ​ക്കാ​ല​ത്ത് ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് കൂ​ടി ഒ​ഴു​കു​ന്ന ആ​റു​ക​ളി​ലെ ജ​ലം സം​ഭ​രി​ച്ചു​നി​ർ​ത്താ​ൻ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ലും വ​ട​ക്കേ​ക്ക​ര​യെ​യും അ​രു​വി​ത്തു​റ​യെ​യും ബ​ന്ധി​പ്പി​ച്ച്​ ഈ​രാ​റ്റു​പേ​ട്ട മു​ക്ക​ട​യി​ൽ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്‌​ജ്‌ പ​ണി​യ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി നാ​ട്ടു​കാ​ർ ഉ​ന്ന​യി​ക്കു​ന്ന​ത്.

മ​ഴ​ക്കാ​ല​ത്ത് ഇ​ല​ക്ട്രി​ക് സം​വി​ധാ​ന​ത്തി​ൽ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ലെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ക​യും താ​ഴ്ത്തു​ക​യും ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കാ​ൻ സാ​ധി​ക്കും.

വേ​ന​ൽ​ക്കാ​ല​ത്ത് അ​ൽ​മ​നാ​ർ സ്കൂ​ൾ ഭാ​ഗം, തെ​ക്ക​നാ​റി​ൽ മ​റ്റ​ക്കാ​ട് ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​റ്റി​ൽ ഒ​ന്ന​ര മീ​റ്റ​ർ ജ​ല​വി​താ​നം ഉ​യ​രും. ഇ​തു​മൂ​ലം ഇ​രു ന​ദി​ക​ളി​ലെ​യും ക​ര​യി​ലെ കി​ണ​റു​ക​ളി​ൽ ജ​ല​സ​മൃ​ദ്ധി വ​ർ​ധി​ക്കും. ജ​ന​കീ​യ ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ളി​ലെ കി​ണ​റു​ക​ളി​ലും വെ​ള്ളം ല​ഭി​ക്കും.

പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ജ​ലം പൈ​പ്പി​ലൂ​ടെ ശേ​ഖ​രി​ച്ച് മ​റ്റ​യ്ക്കാ​ട്, തേ​വ​രു​പാ​റ, കൊ​ട്ടു​കാ​പ്പ​ള്ളി, വ​ഞ്ചാ​ങ്ക​ൽ, ന​ട​യ്ക്ക​ൽ, ക​രി​യാ തോ​ട്ടം, ഈ​റ്റി​ല​ക്ക​യം, വാ​ക്കാ​പ​റ​മ്പ്, അ​രു​വി​ത്തു​റ, മു​ത്താ​രം​കു​ന്ന് വ​ല്ല്യ​ച്ച​ൻ​മ​ല, മു​രി​ക്കോ​ലി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ടാ​ങ്കു​ക​ൾ നി​ർ​മി​ച്ച് ഇ​തി​ലൂ​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​ൻ സാ​ധി​ക്കും.

പാ​ല​ത്തി​ലൂ​ടെ ഈ​രാ​റ്റു​പേ​ട്ട ടൗ​ണി​ലെ ഗ​താ​ഗ​തം തി​രി​ച്ച് വി​ടാ​നും സാ​ധി​ക്കും. ഇ​തോ​ടെ ടൗ​ണി​ലെ ഗ​താ​ഗ​ത​കു​രു​ക്കി​ന് പ​രി​ഹാ​ര​മു​ണ്ടാ​കു​ക​യും വ​ർ​ഷം​തോ​റും ഉ​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്കം നി​യ​ന്ത്രി​ക്കാ​നും ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:projectsmeenachilarMalayalam NewsKottayam news
News Summary - How long will the regulator cum bridge be in Meenachilat?
Next Story