Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവീട്ടമ്മക്ക്​ നേരെ...

വീട്ടമ്മക്ക്​ നേരെ തോക്കുചൂണ്ടിയ സംഭവം: പൊലീസ്​ അന്വേഷണം ഊർജിതം

text_fields
bookmark_border
Gun Shot
cancel

കോ​ട്ട​യം: അ​ടു​ക്ക​ള​യി​ൽ ക​യ​റി വീ​ട്ട​മ്മ​യെ തോ​ക്കു ചൂ​ണ്ടി​യ സം​ഭ​വ​ത്തി​ൽ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. സം​ശ​യ​മു​ള്ള ചി​ല​രെ നി​രീ​ക്ഷി​ക്കു​ന്ന​താ​യി ചി​ങ്ങ​വ​നം പൊ​ലീ​സ്​ പ​റ​ഞ്ഞു.

സം​ഭ​വം ന​ട​ന്ന വീ​ട്ടി​ലും പ്ര​ദേ​ശ​ത്തും പൊ​ലീ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ട്ടു​കാ​രി​ൽ​നി​ന്ന്​ മൊ​ഴി​യെ​ടു​ത്തു. ആ​രെ​യും സം​ശ​യ​മി​ല്ലെ​ന്നാ​ണ്​​​ വീ​ട്ടു​കാ​ർ മൊ​ഴി ന​ൽ​കി​യി​ട്ടു​ള്ള​ത്. സ​മീ​പ​ത്ത്​ സി.​സി ടി.​വി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​ളെ​ക്കു​റി​ച്ച്​ സൂ​ച​ന കി​ട്ടി​യി​ട്ടി​ല്ല. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ 'മാ​ധ്യ​മം' കോ​ട്ട​യം സെ​ക്യൂ​രി​റ്റി വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​ൻ ചി​ങ്ങ​വ​നം ​വി​ല്ല​നാ​നി​യി​ൽ ര​ഘു​വി​െൻറ ഭാ​ര്യ സോ​ളി​യെ അ​ജ്​​ഞാ​ത​ൻ തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

പു​ല​ർ​ച്ച തു​റ​ന്നി​ട്ട അ​ടു​ക്ക​ള​വാ​തി​ലി​ലൂ​ടെ അ​ക​ത്തു​ക​ട​ന്ന ഇ​യാ​ൾ സോ​ളി​ക്കു​നേ​രെ 'മി​ണ്ടി​പ്പോ​ക​രു​ത്'​ എ​ന്ന്​​ ഭീ​ഷ​ണി​പ്പെ​ടു​ത്തി തോ​ക്കു​ചൂ​ണ്ടു​ക​യാ​യി​രു​ന്നു.

ഇ​വ​രു​ടെ നി​ല​വി​ളി​കേ​ട്ട്​ സ​മീ​പ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും ഇ​യാ​ൾ മ​തി​ൽ ചാ​ടി ക​ട​ന്നു​ക​ള​ഞ്ഞു. മ​ങ്കി ക്യാ​പ്​ ധ​രി​ച്ച്​ ടൗ​വ​ൽ​കൊ​ണ്ട്​ വാ​യും മൂ​ക്കും മൂ​ടി​യി​രു​ന്ന​തി​നാ​ൽ ആ​ളെ തി​രി​ച്ച​റി​യാ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shooting
News Summary - Housewife shot : Police probe intensifies
Next Story